Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈത്തിൽ രക്തദാനവുമായി പ്രവാസി തൊഴിലാളികൾ; ബ്ലഡ് ഡോണേഴ്‌സ് കേരള- കുവൈറ്റ് രക്തദാനക്യാമ്പ് ശ്രദ്ധേയമായി

കുവൈത്തിൽ രക്തദാനവുമായി പ്രവാസി തൊഴിലാളികൾ; ബ്ലഡ് ഡോണേഴ്‌സ് കേരള- കുവൈറ്റ് രക്തദാനക്യാമ്പ് ശ്രദ്ധേയമായി

കുവൈത്തിലെ പ്രവാസിസമൂഹത്തിൽ ആതുരസേവന രംഗത്ത് രക്തദാന പ്രചാരണപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന നവമാധ്യമ കൂട്ടായ്മയായ കുവൈത്തിലെ പ്രവാസിസമൂഹത്തിൽ ആതുരസേവന രംഗത്ത് രക്തദാനപ്രചാരണപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന നവമാധ്യമകൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരള- കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിലുള്ള 2019 ലെ ആദ്യ രക്തദാനക്യാമ്പ്, കുവൈത്തിലെ പ്രമുഖ കോൺട്രാക്ടിങ് കമ്പനിയായ KAEFER ജനറൽ ട്രേഡിങ് കോൺട്രാക്ടിങ് കമ്പനിയുടെ സജീവപങ്കാളിത്തത്തോടെ ജാബ്രിയയിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് സംഘടിപ്പിച്ചു.

KAEFER കമ്പനിയുടെ ഈ മാസം അവസാനം സംഘടിപ്പിക്കുന്ന വാർഷികാഘോഷങ്ങളുടെ മുന്നോടിയായാണ് സാമൂഹ്യപ്രതിബദ്ധതയുള്ള രക്തദാനം എന്ന മഹത്തായ കർമ്മത്തിൽ ജീവനക്കാർ പങ്കാളികളായത്. രക്തദാനപ്രവർത്തനങ്ങളിൽ പങ്കെടുത്തതിനുള്ള പ്രശംസാഫലകം ബിഡികെ കുവൈത്ത് ചാപ്റ്റർ പ്രവർത്തകർ KAEFER കമ്പനിയുടെ പ്രതിനിധികൾക്ക് കൈമാറി. കൂടാതെ, ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു.

2011 ൽ വിനോദ് ഭാസ്‌കരൻ എന്ന ചങ്ങനാശ്ശേരി സ്വദേശിയുടെ ആശയത്തിൽ ഉദയം കൊണ്ട ബ്ലഡ് ഡോണേഴ്‌സ് കേരള, വർഷങ്ങൾക്കിപ്പുറം കേരളത്തിലെമ്പാടും, കൂടാതെ കുവൈറ്റ്, യു. എ. ഇ.,ഖത്തർ, ഒമാൻ, ബഹ്റൈൻ, സൗദി, സിംഗപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങളിലും രക്തദാനമേഖലയിലും, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.

കുവൈത്തിലെ പ്രവാസി സമൂഹത്തിൽ രക്തദാന ക്യാമ്പുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുവാനും; സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവരും, അടിയന്തിര സാഹചര്യങ്ങളിൽ രക്തദാതാക്കളെ ലഭിക്കുവാനും ബിഡികെ കുവൈത്ത് ടീമിനെ 6999 7588 / 6930 2536 / 5151 0076 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP