Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിഷപ്പ് മൂർ കോളേജ് അലുമിനി അസോസ്സിയേഷൻ ഓണാഘോഷം ചിങ്ങപ്പുലരി ആവേശഭരിതമായി

ബിഷപ്പ് മൂർ കോളേജ് അലുമിനി അസോസ്സിയേഷൻ ഓണാഘോഷം ചിങ്ങപ്പുലരി ആവേശഭരിതമായി

സ്വന്തം ലേഖകൻ

ബിഷപ്പ് മൂർ കോളേജ് അലുമിനി അസോസ്സിയേഷൻ ഓണാഘോഷം ചിങ്ങപ്പുലരി 2019, അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ചു.പ്രസിഡന്റ് മ്രനോജ് പരിമണം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി സാം പൈനുംമൂട് ചിങ്ങപ്പുലരി 2019 ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. പ്രശ്‌സത സീരിയൽ നടൻ സാജൻ സൂര്യ പ്രോഗ്രാമിൽ മുഖ്യ അതിഥിയായിരുന്നു.അഡൈ്വസറി അംഗങ്ങളായ ബാബുജി ബത്തേരി , ശ്രീ. എ.ഐ. കുര്യൻ എന്നിവർ ഓണസന്ദേശവും, ആശംസകളും അറിയിച്ചു.

സെക്രട്ടറി ബാബു ഗോപാൽ സ്വാഗതവും, ട്രഷറാർ സംഗീത് സോമനാഥ് നന്ദിയും അറിയിച്ചു. തുടർന്ന് നടന്ന കലാകായിക പരിപാടികൾക്ക്. ശ്യാം ശിവൻ, പൗർണ്ണമി സംഗീത് എന്നിവർ നേത്യത്വം നൽകി.ബിഷപ്പ് മൂറിന്റെ പള്ളിയോടം ഫ്രാൻസിസ് ചെറുകോൽന്റെ നേത്യത്യത്തിൽ നീറ്റിലിറക്കി.

വൈസ് പ്രസിഡന്റ് ലഖാ ശ്യാമിന്റെ നേതൃത്വത്തിൽ അലുമിനിയിലെ വാനംപാടികളായ ഗായിക ഗായകന്മാരേ കോർത്തിണക്കി ബി.എം.സി. സിംഫണി ബാന്റ് അവതരിപ്പിച്ച സംഗീതസദ്യ ചിങ്ങപ്പുലരിക്ക് ശ്രവ്യമധുരിമയേകി. അതോടൊപ്പം നടന്ന വിവിധ കലാകായിക പരിപാടികളും ഈ ഓണാഘോഷത്തെ വർണ്ണാഭമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP