Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിഐ.എസ്.കുവൈറ്റ് രാഷ്ട്രനിർമ്മാണത്തിൽ പ്രവാസി ഭാരതീയരുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

സിഐ.എസ്.കുവൈറ്റ് രാഷ്ട്രനിർമ്മാണത്തിൽ പ്രവാസി ഭാരതീയരുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി : സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസ് ''രാഷ്ട്രനിർമ്മാണത്തിൽ പ്രവാസി ഭാരതീയരുടെ പങ്ക്'' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സൽമിയയിലെ കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിഐഎസ് പ്രെസിഡന്റ് മഹാദേവ അയ്യർ ആമുഖ പ്രഭാഷണവും ഡോ. രാധാകൃഷ്ണ പണിക്കർ (കൺസൾട്ടന്റ് പൾമോണോളജിസ്റ്റ്, അൽ റഷീദ് അലർജി ഹോസ്പിറ്റൽ, കുവൈറ്റ്) അധ്യക്ഷതയും വഹിച്ചു.

നീലേഷ് സോളങ്കി ( ഡാറ്റാ ആർക്കിടെക്റ്റ് യു.കെ., സോഷ്യൽ വർക്കർ) മുഖ്യപ്രഭാഷണം നടത്തി.ഭാരത്തിന്റെ കീർത്തി ലോകമെന്പാടും വ്യാപിപ്പിക്കുന്നതിൽ പ്രവാസി സമൂഹം നിർവഹിക്കുന്ന പങ്കിനെക്കുറിച്ചു നീലേഷ് സോളങ്കി പ്രഭാഷണത്തിൽ ഊന്നൽ നൽകി. താമസിക്കുന്ന രാജ്യത്തിനൊപ്പം ഭാരത്തിന്റെ സന്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ പ്രവാസികൾ നിർണായക പങ്ക് നിർവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുവൈറ്റിലെ വിവിധ പ്രൊഫഷണലുകളുടെ സാന്നിധ്യവും, മികച്ച അവതരണ രീതി കൊണ്ടും ശ്രദ്ദേയമായ ചടങ്ങിൽ സിഐഎസ് സാൽമിയ യൂണിറ്റ് പ്രെസിഡന്റ് സതീഷ് നന്ദി പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP