Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂണിമണി റാഗ്നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ടിന് സുലൈബിയയിൽ തുടക്കം

യൂണിമണി റാഗ്നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ടിന് സുലൈബിയയിൽ തുടക്കം

സുലൈബിയ: യൂണിമണി റാഗ്നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ആദ്യ ദിനം സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു. ആറ് ഓവർ വീതമുള്ള എട്ട് ടീമുകൾ മാറ്റുരക്കുന്ന നോക്ക്ഔട്ട് മത്സരങ്ങളാണ് വെള്ളിയാഴ്ച ആരംഭിച്ചത്.

ഉദ്ഘാടനമത്സരത്തിൽ ഫോണിക്സ് ലവൻസ് 3 വിക്കറ്റിന് രത്‌നഗിരി ലവൻസിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത ഫോണിക്സ് ലവൻസ് 6 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടപെടുത്തി 59 റൺസ് നേടി. മറുപടിയായി ഫോണിക്സ് ലവൻസ് 5.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് നേടി വിജയം സ്വന്തമാക്കി അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ അവസാന ഓവറിലാണ് ഫോണിക്സ് ലവൻസ് വിജയം കൈപ്പിടിയിൽ ഒതുക്കിയത്. 20 റൺസിന് 3 വിക്കറ്റ് വീഴ്‌ത്തിയ ഫോണിക്സ് ലവൻസ് താരം സുജിത്ത് ആണ് കളിയിലെ കേമൻ.

തുടർന്ന് നടന്ന രണ്ടാം മത്സരത്തിൽ സ്‌കോർപിയൻ ഫ്രണ്ട്സ് കുവൈറ്റ് 109 റൺസിന് ബയാൻ ബോയ്‌സിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സ്‌കോർപിയൻ ഫ്രണ്ട്സ് കുവൈറ്റ് 6 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 119 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബയാൻ ബോയ്‌സ് 4.1 ഓവറിൽ 10 റൺസ് മാത്രം നേടുന്നതിനിടക്കെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായതോടെ ആധികാരിക ജയം സ്വന്തമാക്കി മികച്ച റൺറേറ്റോടെ സ്‌കോർപിയൻ ഫ്രണ്ട്സ് കുവൈറ്റ് സെമി ഫൈനൽ ഉറപ്പിച്ചു. 9 ബാളിൽ 3 സിക്സറും 4 ഫോറും നേടി 31 റൺസ് നേടിയ സ്‌കോർപിയൻ ഫ്രണ്ട്സ് കുവൈറ്റ് അഫ്‌സൽ അഷ്റഫ് മമ്മു ഹസ്സൻ കളിയിലെ താരമായി.

ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ലവൻസ് 3 വിക്കറ്റിന് ബുൾസ് ലവൻസിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ബുൾസ് ലവൻസ് 6 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 64 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ലവൻസ് 5.1 ഓവറിൽ 4 വിക്കറ്റുകൾ നഷ്ട്ടപെടുത്തി വിജയം സ്വന്തമാക്കി. 9 ബാളിൽ 2 സിക്സറും 1 ഫോറും 1 വിക്കറ്റും നേടി രാജേഷ് കുമാർ ഇന്ത്യൻ ലവൻസ് കളിയിലെ താരമായി.

ഹൈ ലൈറ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷഫീർ തേളപുറത്ത് മത്സരം ഉദ്ഘാടനം ചെയ്തു. ഹൈ ലൈറ്റ് വൈസ് ക്യാപ്റ്റൻ ജോസ്മോൻ അധ്യക്ഷത വഹിച്ചു. താജുദ്ധീൻ, താഹ, രാജേഷ്, ദീപു, രാഹുൽ, മഹേഷ്, മൻസൂർ, അനിൽ എന്നിവർ സംസാരിച്ചു മത്സരത്തിലെ താരങ്ങൾക്കുള്ള മെഡൽ വിതരണം ഷിജു നിർവഹിച്ചു ട്രഷറർ ഷഫീഖ് സ്വാഗതവും മുനീർ പി.സി നന്ദിയും പറഞ്ഞു.

മാർച്ച് 1 വെള്ളിയാഴ്ച സുലൈബിയ ഗ്രൗണ്ടിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറും ഉച്ചക്ക് 2 മണി മുതൽ നടക്കുന്ന മത്സരത്തിൽ സ്‌കോർപിയൻ ഫ്രണ്ട്സ് കുവൈറ്റ് ഫോണിക്സ് ലവൻസിനെയും രണ്ടാം മത്സരത്തിൽ ഇന്ത്യൻ ലവൻസ് ഇന്ത്യൻ ബോയ്സിനേയും നേരിടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP