Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആട്ടിടയന്മാർക്ക് സാന്ത്വനസ്പർശവുമായി ടീം വെൽഫെയ കുവൈറ്റ്

ആട്ടിടയന്മാർക്ക് സാന്ത്വനസ്പർശവുമായി ടീം വെൽഫെയ കുവൈറ്റ്

ഫർവ്വാനിയ: വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച ഡെസേർട്ട് കിറ്റ് പദ്ധതി നിരവധി ആട്ടിടയന്മാർക്ക് സാന്ത്വനസ്പർശമേകി. കുവൈത്തിലെ അബ്ദലി മരുഭൂമിയിൽ ആടുകളോടും ഒട്ടകങ്ങളോടുമൊപ്പം കഴിയുന്ന ആട്ടിടയന്മാർക്കാണ് വെൽഫെയർ കേരള കുവൈത്തിന്റെ സേവന വിഭാഗമായ ടീം വെൽഫെയർ കമ്പിളിയും, ഭക്ഷ്യവിഭവങ്ങളും ഉൾപടെയുള്ള അവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത് .

കുവൈത്തിലെ ബിസിനസ് രംഗത്തെ സുമനസ്സുകളുമായിസഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കൊടും ചൂടിലും മരം കോച്ചുന്ന തണുപ്പിലും മരുഭൂമിയിൽ ജോലി ചെയ്യാൻ വിധിക്കപ്പെട്ട ആട്ടിടയന്മാർക്ക് പദ്ധതി ആശ്വാസമായി .ടീം വെൽഫെയറിന്റെ വനിതാ വളണ്ടിയർമാരടക്കം നാൽപതോളം പ്രവർത്തകരാണ് ഏറെ ദൂരം താണ്ടി അബ്ദലി മരുഭൂമിയിൽ വിവിധ ടെന്റുകളിലും ടിൻ ഷീറ്റുകളിലും താമസിക്കുന്നവർക്ക് കിറ്റുകൾ എത്തിച്ചു നൽകിയത്.

ടീം വെൽഫെയർ കൺവീനർ റഷീദ് ഖാൻ, അസിസ്റ്റന്റ് കൺവീനർ അജിത്ത് കുമാർ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്‌സൽ ഖാൻ , വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് റസീന മൊഹിയുദ്ദീന് , വൈസ് പ്രസിഡന്റുമാരായ ഖലീലു റഹ്മാൻ, ലായിക്ക് അഹ്മ്മദ് എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP