Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം ചിത്രരചനാ മത്സരം നടത്തി

കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം ചിത്രരചനാ മത്സരം നടത്തി

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി നവംബർ 16 ശനിയാഴ്ച 3.30 മുതൽ അബ്ബാസിയ യൂണിമണി ബിൽഡിങ്ങിൽ കുട്ടികൾക്കായി ചിത്ര രചനാ മത്സരം നടത്തി. കുവൈറ്റിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ചിത്രകാരി ധന്യ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

കെ. കെ. പി. എസ്സ് ജനറൽ സെക്രട്ടറി അലക്‌സാണ്ടർ മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജിമോൻ ജോർജ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ പ്രസിഡണ്ട് രതീഷ് രവി സംസാരിച്ചു. ട്രഷർ സന്തോഷ് കളപ്പില സ്വാഗതവും, സെക്രട്ടറി. ജിബി കെ. ജോൺ നന്ദിയും പ്രകാശിപ്പിച്ചു. ജോയിന്റ് സെക്രട്ടറി അൽ അമീൻ ആശംസകളർപ്പിച്ചു.

കെ. കെ.പി.എസ്സിന്റെ എക്‌സിക്യൂട്ടീവ് മെമ്പറായ അരുൺ സി ചന്ദ്രൻ, രാജ് റോയി, അനീഷ്, ഷംന അൽഅമീൻ, ജെറിൻ സോജോ , രജനി അനീഷ്, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സമ്മാനത്തിന് അർഹരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP