Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോഴിക്കോട്ടേക്ക് എമിറേറ്റ്‌സ് പുനഃരാരംഭിക്കുന്നു; അധികാരികൾക്ക് ഐ.ഐ.സിയുടെ അഭിനന്ദനം

കോഴിക്കോട്ടേക്ക് എമിറേറ്റ്‌സ് പുനഃരാരംഭിക്കുന്നു; അധികാരികൾക്ക് ഐ.ഐ.സിയുടെ അഭിനന്ദനം

കുവൈത്ത്: നാലു വർഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും എമിറേറ്റ്‌സ് വിമാനം കോഴിക്കോട്ടേക്ക് ജനുവരി 31 മുതൽ പുനഃരാരംഭിക്കാൻ അനുമതി നൽകിയ അധികാരികൾക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ കമ്മിറ്റിയുടെ അഭിനന്ദനം പത്രകുറിപ്പിലൂടെ നൽകി. എമിറേറ്റ്‌സ് വിമാനത്തിനൊപ്പം ഫ്‌ളൈദുബൈ വിമാനവും ജനുവരി 31 മുതൽ സർവ്വീസ് ആരംഭിക്കുന്നുണ്ട്. നേരത്തെ നിർത്തലാക്കിയ സൗദ് അറേബ്യ എയർലൈൻസും ഒരു മാസം മുന്പ് പുനഃരാരംച്ചിട്ടുണ്ട്.

കേരളത്തിൽ പ്രവാസി സമൂഹത്തിലെ ഭൂരിഭാഗവും മലബാർ ഭാഗങ്ങളിൽ നിന്നായതിനാൽ കോഴിക്കോട് എർപോർട്ടിൽ നിന്ന് വിമാന സർവ്വീസ് ഏറെ ഉപകാരപ്രദമാണ്. ഈ വർഷം മുതൽ ഹജ്ജ് സർവ്വീസും പുനഃരാരംഭിക്കാൻ തീരുമാനിച്ച നടപടിയും പ്രശംസനീയമാണെന്ന് ഐ.ഐ.സിയുടെ പത്രകുറിപ്പിൽ സൂചിപ്പിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP