Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ വിവേചന നടപടികൾക്കെതിരെ പ്രതിഷേധം ശക്തം

കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ വിവേചന നടപടികൾക്കെതിരെ പ്രതിഷേധം ശക്തം

കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികൾക്കെതിരെ പ്രതിഷേധിക്കാൻ രൂപീകരിച്ച ,ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്‌ട്രേഡ് അസോസിയേഷൻ -FIRA KUWAIT എന്ന് പൊതുവേദിയുടെ യോഗം ഫിറകൺവീനർമാരും ലോക കേരളസഭാംഗങ്ങളുമായ ബാബു ഫ്രാൻസിസ്, ശ്രീംലാൽ എന്നിവരുടെ നേതൃത്വത്തിൽ , അബ്ബാസ്സിയ ഫോക്ക് ഓഡിറ്റോറിയത്തിൽ നടന്നു

നേരിട്ടും ,കത്തു മുഖേനയും ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടും ,കൂടി കാഴ്ചക്ക് സമയം അനുവദിക്കാനോ ബഹു വിദേശകാര്യ വകുപ്പുമന്ത്രി ശ്രീമതി സുഷമ സ്വരാജ് പങ്കെടുക്കുന്ന പ്രവാസി സമൂഹത്തിന്റെ യോഗത്തിൽ പ്രവേശിക്കാനോ, ഫിറയിലെ 30 ഓളം സംഘടന പ്രതിനിധികൾ ക്കും ലോകകേരളസഭാംഗങ്ങളുമായ ബാബു ഫ്രാൻസിസ്, ശ്രീംലാൽ എന്നിവർക്കും അനുവദിച്ചിട്ടില്ല.

കേരള സർക്കാരിന്റെ പ്രവാസി വകുപ്പിന്റെ(നോർക്ക)യുടെ കത്ത് ഇന്ത്യൻ എംബസിക്ക് ലഭിച്ചിട്ടില്ല എന്നാണ് കാരണമായി ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ലോക കേരള സഭാംഗമായ ബാബു ഫ്രാൻസീസ് നിരന്തരമായി കേരള സർക്കാരിലെ മുഖ്യമന്ത്രിയുടെ അഡിഷണൽ സെക്രട്ടറി ശ്രീ രവീന്ദ്രൻ , നോർക്ക സി ഇ ഒ ശ്രീ ഹരികൃഷ്ണൻ നമ്പൂതിരി, ലോക കേരളസഭ സ്‌പെഷൽ ഓഫീസർ ശ്രീ ആഞ്ചലോസ് എന്നിവരുമായി ബന്ധപ്പെട്ട് അടിയന്തിരമായി സർക്കാർ തയ്യാറാക്കിയ കത്ത് ഔദ്യോഗികമായി ഇന്ത്യൻ എംബസിക്ക് കൊടുത്തിട്ടും നിലപാട് തിരുത്താൻ എംബസി തയ്യാറായിട്ടില്ല. പ്രവാസികളിൽ ഭൂരിഭാഗവും കേരളീയരായിരിക്കെ കേരള സർക്കാരിന്റെ പ്രവാസി പ്രതിനിധികളേയും, രജിട്രേഷൻ നിലവിലുള്ള പ്രധാനപ്പെട്ട സംഘടന പ്രതിനിധികളേയും ഒഴിവാക്കിയതിനെതിരേയും ഇന്ത്യൻ എംബസി നടപടികൾക്കെതിരേയും നടപടികൾ തുടർന്നു കൊണ്ടുപോകാൻ യോഗം തീരുമാനിച്ചുയോഗത്തിൽ പങ്കെടുത്ത സംഘടന പ്രതിനിധികൾ ഫെഡറേഷന്റെ പരിപാടികൾക്ക് പിന്തുണ അറിയിച്ചു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP