Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ അംബാസിഡറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് 'പരാതി നൽകി ഫിറ കുവൈറ്റ്; സംഘടനകളുടെ രജിസ്‌ട്രേഷൻ ഒഴിവാക്കലുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ചർച്ച സംഘടിപ്പിച്ചു

ഇന്ത്യൻ അംബാസിഡറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് 'പരാതി നൽകി ഫിറ കുവൈറ്റ്; സംഘടനകളുടെ രജിസ്‌ട്രേഷൻ ഒഴിവാക്കലുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ചർച്ച സംഘടിപ്പിച്ചു

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ കേൾക്കാൻ തയ്യാറില്ലാത്ത അംബാസിഡർക്കെതിരെ നടപടിയെടുക്കാൻ വിദേശകാര്യ വകുപ്പും കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്‌ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്‌ട്രേഡ് അസോസിയേഷൻ -FIRA KUWAIT എന്ന് പൊതുവേദിയുടെ നേത്യത്വത്തിൽ ഡൽഹിയിലെ വിദേശകാര്യ വകുപ്പുമന്ത്രി സുഷമ സ്വരാജിന്റെ ഓഫീസിൽ വിവിധ സംഘടനകൾ ചേർന്ന് ഫിറ കൺവീനറും കേരള സഭാംഗവുമായ ബാബു ഫ്രാൻസിസ് പരാതി സമർപ്പിച്ചു.

അതോടൊപ്പം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത സംഘടനകളെ കാരണമി ല്ലാതെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഡൽഹിയിൽ വിദേശകാര്യ മന്ത്രിക്ക് നേരിട്ട് സമർപ്പിച്ചപരാതിയുടെ അടിസ്ഥാനത്തിൽ വിദേശ കാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയ ജോയിന്റ് ഡയറക്ടർ ഡോ: മനോജ് കുമാർ മോഹപത്ര ഫിറ കൺവീനർ ബാബു ഫ്രാൻസിസുമായി ഡൽഹിയിൽ ചർച്ച നടത്തി

ഈ വിഷയവുമായി ബന്ധപ്പെട്ട്, കുവൈറ്റ് ഇന്ത്യൻ എംബസി അധികൃതർക്കെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെടുകയും അത് ഉടൻ ആരംഭിക്കുമെന്നും ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.തുടർ നടപടികൾക്കായി കാത്തിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP