Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികൾക്കെതിരെ പ്രതിഷേധം തുടരുന്നു

കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികൾക്കെതിരെ പ്രതിഷേധം തുടരുന്നു

കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസി യുടെ വിവേചന നടപടികൾക്കെതിരെ പ്രതിഷേധം തുടരുന്നു.ഇന്ത്യൻ എംബസിയുടെ പട്ടികയിൽ നിന്ന് കാരണങ്ങളില്ലാതെ ഒഴിവാക്കപ്പെട്ട വിവിധ സംഘടനകൾ അബ്ബാസ്സിയ KAK ഹാളിൽ 01 സെപ്റ്റംബർ 2018 വൈകീട്ട് 7ന് യോഗം ചേർന്ന് ,ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്‌ട്രേഡ് അസോസിയേഷൻ -FIRA KUWAIT എന്ന് പൊതുവേദി രൂപീകരിച്ചു.

ഇന്ത്യൻ എംബസി മാനദണ്ഡങ്ങൾ അനുസരിച്ച് രജിസ്റ്റർ ചെയ്ത് 3 വർഷം രജിസ്‌ട്രേഷൻ കാലാവധിയോടു കൂടി,പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ച് പ്രവർത്തിച്ചു വന്നിരുന്ന സംഘടനകളെഇപ്പോൾ ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ നിന്നും കാരണം കാണിക്കാതെ ഒഴിവാക്കിയതിനെതിരെ ശക്തരായ നടപടികളുമായി മുന്നോട്ടു പോകാൻ യോഗത്തിൽ തീരുമാനമായി.

ഈ ആവശ്യം മുൻനിറുത്തി പരമാവധി സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി 08/09/18 ന് വീണ്ടും വിപുലമായ യോഗം ചേരാൻ തീരുമാനമായി. ലോക കേരള സഭാംഗവും ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ -കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ടുമായ ശ്രീ ബാബു ഫ്രാൻസിസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എസ് എം സി എ ,കേരള അസോസിയേഷൻ, ഒ എൻ സി പി , കോഴിക്കോട് അസ്സോസിയേഷൻ, ഫോക്ക്, വയനാട് അസ്സോസിയേഷൻ, ടെക്‌സാസ്, ചങ്ങനാശ്ശേരി അസ്സോസിയേഷൻ, കെ ജെ പി സ്- കൊല്ലം, എന്നീ
സംഘടനകളെ പ്രതിനിധീനിച്ച് ഷാഹിൻ ചിറയൻ കീഴ്, റിജോയ് വർഗ്ഗീസ്സ്, സലീം രാജ്, റെജി ചിറയത്ത്, ഷൈജിത്ത് ,രജിത്ത്, ജോണി, മുരളീധരൻ, രാജേഷ് ഗോപി,ജീവ് സ് എരിഞ്ചേരി, പീറ്റർ, ഓമനക്കുട്ടൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളിലും വിഷയങ്ങളിലും ഇടപെട്ടുകൊണ് പ്രവാസി ക്ഷേമ പരിപാടി കളിൽ സത്യസന്ധമായും സുതാര്യമായും വർഷങ്ങളോളം പ്രവർത്തിച്ച സംഘടനകൾക്ക് വിവേചനമില്ലാതെ,- കുവൈത്തിലെ പ്രവാസി പൗരന്മാർക്ക് തുല്യ നീതിയോടു കൂടി സംഘടനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതു വരെ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എംബസ്സി ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട എല്ലാ സംഘടന പ്രതിനിധികൾക്കും FIRA KUWAIT എന്ന പൊതുവേദിയുമായി ചേർന്ന് പ്രവർത്തിക്കാവുന്നതും അഭിപ്രായങ്ങൾ രേഖപ്പെടാത്താവുന്നതുമാണ്.

Mobile-97579814,97405211,60642533,99594835,66504902

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP