Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ ശ്രവിക്കാത്ത അംബാസിഡറെ കേന്ദ്ര സർക്കാർ തിരിച്ചുവിളിക്കണം'- ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസോസിയേഷൻ കുവൈറ്റ്

പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ ശ്രവിക്കാത്ത അംബാസിഡറെ കേന്ദ്ര സർക്കാർ തിരിച്ചുവിളിക്കണം'- ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസോസിയേഷൻ കുവൈറ്റ്

കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികൾക്കെതിരെ പ്രതിഷേധിക്കാൻ രൂപീകരിച്ച ,ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്‌ട്രേഡ് അസോസിയേഷൻ -FIRA KUWAIT എന്ന് പൊതുവേദിയുടെ നേത്യത്വത്തിൽ ഡൽഹിയിലെ വിദേശകാര്യ വകുപ്പുമന്ത്രി സുഷമ സ്വരാജിന്റെ ഓഫീസിൽ വിവിധ 30 സംഘടനകൾ ചേർന്ന് കാരണമി ല്ലാതെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ നേരിട്ട് പരാതി നൽകിയിരുന്നു

ഡൽഹിയിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിദേശ കാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയ രാജീവ് അഗർവാൾ- ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ഗൾഫ്, രജിസ്‌ട്രേഷൻ പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കത്തു മുഖേന അറിയിച്ചിട്ടുണ്ട് . കത്തിൽ നിയമ ലംഘനം നടത്തിയവരെ മാത്രമാണ് ഇന്ത്യൻ എംബസി ഒഴിവാക്കിയത് എന്നാണ് എംബസിയിൽ നിന്ന് കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർ വ്യക്തമാക്കിയത്.

എന്നാൽ അടിസ്ഥാന രഹിതമായ കാരണങ്ങൾ നിരത്തിയും യാതൊരു മുന്നറിയിപ്പും ഇല്ലാതെ സംഘടനകളെ ഒഴിവാക്കിയ വിഷയങ്ങളെ കുറിച്ചും, ഇന്ത്യൻ പ്രവാസി സമൂഹത്തെ എംബസി പരിപാടികളിൽ നിന്ന് കാരണമില്ലാതെ ഒഴിവാക്കിയതിനെ കുറിച്ചും സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഫിറ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലേക്കായി ഫിറ പ്രതിനിധികളുമായി ചർച്ച നടത്താൻവിദേശകാര്യ മന്ത്രാലയം തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

സമയ ക്രമത്തിനായി കാത്തിരിക്കുന്നതോടൊപ്പം, ഇന്ത്യൻ സംഘടനകളുടെ രജിസ്‌ട്രേഷൻ കാരണവും മുന്നറിയിപ്പുമില്ലാതെ ഒഴിവാക്കൽ, ബഹു വിദേശ കാര്യ മന്ത്രിയുടെ കുവൈറ്റ് സന്ദർശനവേളയിൽ രേഖ മൂലം പരാതി സമർപ്പിച്ചതിനു ശേഷം സംഘടനകൾക്കും, വ്യക്തികൾക്കും (കേരള സംസ്ഥാന സർക്കാരിന്റെ പ്രവാസി വകുപ്പിന്റെ പ്രതിനിധികളായ ലോക കേരള സഭാംഗങ്ങൾക്കു പോലും) ഏക പക്ഷീയമായി കാണാൻ അവസരം നിഷേധിക്കൽ, ഇന്ത്യൻ എഞ്ചിനീഴ്‌സിന്റെ റസിഡൻസ് വിഷയവുമായി വിളിച്ചു ചേർത്ത യോഗത്തിലെ ഏക പക്ഷീയ പെരുമാറ്റവും ,വസ്തുകൾ ചൂണ്ടിക്കാട്ടിയവരെ യോഗത്തിൽ പുറത്താക്കലും &യോഗം നിറുത്തി വയ്ക്കാൻ ആവശ്യപ്പെട്ടതും, നാളുകളായി കമ്മ്യൂണിറ്റി ലീഡേഴ്‌സിന്റെ യോഗം വിളിച്ചു ചേർക്കാത്തത് ,പരാതിയുള്ള പ്രവാസികൾക്ക് കൂടി കാഴ്ചക്ക് അവസരം നിഷേധിക്കലും /മറുപടി നൽകാത്തതും ഉൾപ്പെടെയുള്ള വിഷയങ്ങളിലെ, നിലപാടുകളിൽ നിന്ന് ഇന്ത്യൻ പ്രവാസി സമൂഹത്തെ അവഗണിച്ച് ഏകാധിപത്യ സ്വഭാവത്തിൽ മുന്നോട്ടു പോകുന്ന ബഹു ഇന്ത്യൻ അംബാസിഡറു ടേയും എംബസി അധികൃതരുടേയും നിലപാട് തിരുത്താൻ ഇനിയും തയ്യാറെല്ലങ്കിൽ കാരണക്കാരായ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കുന്നതു ഉൾപ്പെടെയുള്ള തിരുത്തൽ നടപടിയെടുക്കാൻ വിദേശകാര്യ വകുപ്പും കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുന്നോട്ട് പോകാനും അതിന് ആവശ്യമായ പ്രവാസികളുടേയും,ഭരണ പ്രതിപക്ഷ രാഷ്ടീയ കക്ഷികളുടേയം പിന്തുണ നേടാനും തീരുമാനിച്ചു.

ഫിറ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം അബ്ബാസ്സിയ പോപ്പിൻസ് ഹാളിൽ നടന്ന പത്ര സമ്മേളത്തിൽ ഫിറ കൺവീനർമാരും ലോക കേരള സഭാംഗങ്ങളുമായ ബാബു ഫ്രാൻസീസ്, ശ്രീം ലാൽ മുരളി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷൈജിത്ത്, ബിനു, സുനിൽകുമാർ, സലീം രാജ് എന്നിവരും, വിവിധ മാധ്യമ പ്രതിനിധികളും പങ്കെടുത്തു..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP