Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർക്കും ഉദ്യോഗസ്ഥർക്കുമെതിരെ വിദേശകാര്യ മന്ത്രിയുടെ അടിയന്തിര നടപടി വേണം -എം പിമാരുടെ സംഘം

കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർക്കും ഉദ്യോഗസ്ഥർക്കുമെതിരെ വിദേശകാര്യ മന്ത്രിയുടെ അടിയന്തിര നടപടി വേണം -എം പിമാരുടെ സംഘം

സ്വന്തം ലേഖകൻ

കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ഇടപെട്ട്, പരാതികൾ കേന്ദ്ര വിദേശ കാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ പേരിൽ കുവൈറ്റിലെ എംബസിയിൽ രജിസ്‌ട്രേഷൻ ഉള്ള കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് മലയാളികൾ ഉൾപ്പടെ അംഗങ്ങളായ വിവിധ സംഘടനകൾ ചേർന്ന് രൂപം നൽകിയ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസോസിയേഷൻസ് (ഫി റാ) കൺവീനറും, കേരള സർക്കാരിന്റെ ലോക കേരളസഭാംഗത്തിന്റെ ഉൾപ്പടെയുള്ളവരുടെ പേരിൽ തെറ്റായ പരാതികൾ കുവൈറ്റ് സർക്കാരിലേക്ക് അയക്കുകയും, നടപടികൾ സ്വീകരി ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്വന്തം രാജ്യത്തെ പൗരന്മാർ കെതിരെ വിദേശ രാജ്യത്ത് വച്ച് ഇന്ത്യൻ അംബാസിഡറും , മറ്റു എംബസി ഉദ്യേഗസ്ഥരും കത്തയക്കുകയും തുടർന്ന് കുവൈറ്റ് സർക്കാരിന്റെ, ആഭ്യന്തര വകുപ്പു നടപടികൾ എടുക്കുകയും ചെയ്ത ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്,തെറ്റായ നടപടിയാണെന്നും അടിയന്തരമായി വിദേശകാര്യ മന്ത്രി വിഷയത്തിൽ ഇടപെട്ട് പ്രവാസി സമൂഹത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും കത്തിലൂടെ എംപിമാരുടെ സംഘം ആവശ്യപ്പെട്ടു.

ഇന്ത്യൻ എംബസികൾ നിലകൊള്ളുന്നത്, ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും, സംരക്ഷണത്തിനും വേണ്ടിയാണെന്നും എന്നാൽ ഇവിടെ, സ്വന്തം പൗരന്മാരെ കേസ്സിൽ കുടുക്കാനാണ് ,സുപ്രധാനമായ പദവി ദുരുപയോഗം ചെയ്തു കൊണ്ട് ഇന്ത്യൻ സ്ഥാനപതിയും, ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നതെന്നും ബഹു .അംബാസിഡർ ഒരു വർഷം മുൻപ് ചാർജ് എടുത്തതു മുതൽ സ്ഥിരമായി വിവിധ കമ്മ്യൂണിറ്റി വിഷയങ്ങളിൽ പരാതി നൽകുന്നവർക്ക് ശരിയായിമറുപടി നൽകുന്നില്ല മാത്രമല്ല, പ്രതികാര നടപടികൾ, പരാതി കാർക്കെതിരെ സ്വീകരിക്കുന്നതു ഉൾപ്പടെ ഫിറ കുവൈറ്റ് ഉന്നയിച്ച വിഷയങ്ങളും, ഇപ്പോഴത്തെ സ്ഥാനപതിക്കു മുൻപ് തന്നെ വർഷങ്ങളായി കുവൈറ്റിൽ താമസക്കാരായി ഇന്ത്യൻ സമൂഹവും കഴിയുന്നുണ്ടെന്നും, കാര്യമായ പ്രശ്‌നങ്ങൾ മുൻകാലങ്ങളിൽ എംബസിക്കും, സ്ഥാനപതിക്കും മറ്റും എതിരായി ഉയർന്നു വന്നിട്ടില്ലെന്നും എംബസിക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടോ ,ടെലിഫോൺ വഴിയോ, കത്തയച്ചോ, കാര്യങ്ങൾ അന്വേഷിക്കാവുന്നതാണെന്നും എന്നാൽ അത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .

ഒപ്പം ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസോസിയേഷൻസ് (ഫി റാ) ഉന്നയിച്ച -പൊതുപ്രവർത്തകരുടെ പേരിലുള്ള തെറ്റായ കേസ്സുകളും / നിയമ നടപടികളും നിർത്തിവയ്ക്കാൻ കേന്ദ്ര വിദേശകാര്യ വകുപ്പിൽ നിന്നും നിർദ്ദേശം നൽകാനും,മാസങ്ങളായി ന്യായമായ പരാതിയുമായി നടക്കുന്ന കുവൈറ്റിലെ 29 ഇന്ത്യൻ സംഘടനകളുടെ രജിസ്‌ട്രേഷൻ പുനഃസ്ഥാപിച്ച് അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്താനും,കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് സമർപ്പിക്കപ്പെട്ട പരാതിയിൽ സത്യസന്ധമായ അന്വേഷണം നടത്തി അംബാസിഡർ ക്കും, മറ്റു ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള പ്രവാസി സംഘടനളുടെ പരാതിയിൽ അടിയന്തിര നടപടി വേണമെന്ന് ബെന്നി ബഹനാൻ എം പി യുടെ നേതൃത്വത്തിലുള്ള സംഘം കത്തുമുഖേന വിദേശ കാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ കുമാരി രമ്യ ഹരി ദാസ് എംപി. വി കെ ശ്രീകണ്ഠൻ എംപി, ഡീൻ കുര്യാക്കോസ് എം പി എന്നിവർ ഒപ്പുവച്ചിട്ടുണ്ട്.

കുവൈറ്റിലെ വിഷയങ്ങളിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ സുധാരൻ എം പി, ടി.എൻ പ്രതാപൻ എംപി, ആന്റോ ആന്റണി എംപി, എ. എം ആരിഫ് എംപി എന്നിവർആഴ്ചകൾക്ക് മുമ്പ് വ്യക്തിപരമായി വിദേശ കാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. കുവൈറ്റ് അംബാസിഡർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് കേരള സർക്കാരിനു വേണ്ടി ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.

കുവൈറ്റിലെ പ്രവാസി മലയാളികളുടെ മാസങ്ങളായുള്ള പരാതികൾ കേന്ദ്ര സർക്കാരിൽ എത്തിച്ച് നടപടിയെടുപ്പിക്കാൻ എല്ലാ പിന്തുണയും എം പിമാർ വാഗ്ദാനം ചെയ്തതായും, .ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്‌ട്രേഡ് അസ്സോസിയേഷൻ -കുവൈറ്റ്)എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷംകൺവീനർമാരും ലോക കേരള സഭാംഗങ്ങളുമായ ബാബു ഫ്രാൻസിസും ,ശ്രീലാൽ മുരളിയും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP