Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോക്ക് ഏഴാമത് ഡോക്ടർ സുകുമാർ അഴിക്കോട് അനുസ്മരണം സംഘടിപ്പിച്ചു

ഫോക്ക് ഏഴാമത് ഡോക്ടർ സുകുമാർ അഴിക്കോട് അനുസ്മരണം സംഘടിപ്പിച്ചു

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഏഴാമത് ഡോക്ടർ സുകുമാർ അഴിക്കോട് അനുസ്മരണം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി സേവ്യർ ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫഹാഹീൽ സോൺ വൈസ് പ്രസിഡന്റ് സാബു നമ്പ്യാർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഓമനക്കുട്ടൻ.കെ സംഘടന കാര്യങ്ങൾ വിശദീകരിച്ചു.

കുവൈറ്റിലെ അറിയപ്പെടുന്ന പ്രഭാഷകനും ഭവൻസ് സ്‌കൂൾ വൈസ് പ്രിൻസിപ്പലുമായ സുരേഷ് വി ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
അഴീക്കോട് മാഷിന്റെ ജീവിതവും വീക്ഷണങ്ങളും ചിന്തകളും ഉൾക്കൊണ്ടു കൊണ്ട് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താൻ പുതിയ തലമുറയ്ക്ക് കഴിയേണ്ടതുണ്ടെന്ന് അനുസ്മരണ പ്രഭാഷകർ സദസിനെ ഉദ്‌ബോധിപ്പിച്ചു.

അനുസ്മരണത്തോടു അനുബന്ധിച്ചു സബ് ജൂനിയർ, ജൂനിയർ സീനിയർ വിദ്യാർത്ഥികൾക്കുള്ള പ്രസംഗമത്സരവും മുതിർന്നവർക്കുള്ള പ്രബന്ധ രചന മത്സരവും സംഘടിപ്പിച്ചു. പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

സബ് ജൂനിയർ : 1: ശിഖ ഉണ്ണികൃഷ്ണൻ , 2: അവന്തിക സൂരജ് , 3: ധാർമിക് സുബീഷ്

ജൂനിയർ: 1: മാളവിക വിനോദ് , 2: അൻസിറ്റ ആന്റണി , 3: അൽക്ക ഓമനക്കുട്ടൻ

സീനിയർ: 1: പ്യാരിൻ ജോസഫ് , 2: ക്രിസ്റ്റിന വിനോയ് , 3: നന്ദന ജയചന്ദ്രൻ

ഫോക്ക് ഉപദേശക സമിതി അംഗം അനിൽ കേളോത്ത്,ഫോക് ട്രെഷറർ വിനോജ് കുമാർ, മെമ്പർഷിപ് സെക്രട്ടറി ശ്രീഷിൻ എം വി, ചാരിറ്റി സെക്രട്ടറി ഉദയ രാജ്, വനിതാ വേദി ജനറൽ കൺവീനർ സജിജ മഹേഷ് ബാലവേദി സെക്രട്ടറി അൽക്ക ഓമനക്കുട്ടൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ആർട്‌സ് & സ്പോർട്സ് സെക്രട്ടറി ഷാജി കൊഴുക്ക നന്ദിയും രേഖപ്പെടുത്തി.

മംഗഫ് ഇന്ദ്രപ്രസ്ഥ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ ഫോക്കിന്റെ മൂന്ന് മേഖലകളിൽ നിന്നും ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP