Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ വനിതാവേദിയുടെയും ബാലവേദിയുടെയും ജനറൽ ബോഡി സംഘടിപ്പിച്ചു

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ വനിതാവേദിയുടെയും ബാലവേദിയുടെയും ജനറൽ ബോഡി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) വനിതാവേദി ജനറൽ ബോഡി മീറ്റിങ് ഡിസംബർ 13 ന് ഫോക്ക് അബ്ബാസിയ ഹാളിൽ വച്ച് നടന്നു.

ചെയർ പേഴ്‌സൺ ലീന സാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ മീറ്റിങ് ഉൽഘാടനം ചെയ്തു. ജനറൽ കൺവീനർ സജിജ മഹേഷ് പ്രവർത്തന റിപ്പോർട്ടും ട്രെഷറർ ഷംന വിനോജ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

ജനറൽ ബോഡി യോഗം ചെയർ പേഴ്‌സൺ ആയി രമ സുധിർ, ജനറൽ കൺവീനർ - സജിജ മഹേഷ്, ട്രെഷറർ - ഷംന വിനോജ്, വൈസ് ചെയർപേഴ്‌സൺ - പ്രശാന്തി വർമ, ജോയിന്റ് കൺവീനർ, മഹിജ ഹേമനന്ദ് - ജോയിന്റ് ട്രെഷറർ - വിദ്യ ജയചന്ദ്രൻ എന്നിവരെയും 15 ഏരിയ കോർഡിനേറ്റർസിനേയും , 13 എക്‌സിക്യൂട്ടീവ്‌സ്‌നെയും തിരഞ്ഞെടുത്തു.

ഫോക്ക് ട്രെഷറർ വിനോജ്, വൈസ് പ്രസിഡന്റ് സാബു, ജോയിന്റ് ട്രെഷറർ മഹേഷ്, ആർട്‌സ് സെക്രട്ടറി ഷാജി, മെമ്പർഷിപ്പ് സെക്രട്ടറി ശ്രീശിൻ എന്നിവർ ആശംസകൾ അറിയിച്ചു. രമ സുധിർ സദസ്സിന് നന്ദി രേഖപ്പെടുത്തി.

ഫോക്ക് ബാലവേദി ജനറൽ ബോഡി

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ കുട്ടികളുടെ കൂട്ടായ്മ - ഫോക്ക് ബാലവേദി ജനറൽ ബോഡി സംഘടിപ്പിച്ചു. മംഗഫ് നജാത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുമാരി അൽക്ക ഓമനക്കുട്ടൻ (കൺവീനർ ) കുമാരി ആൻസിറ്റ ആന്റണി (ജോ കൺവീനർ) മാസ്റ്റർ അഭയ് സുരേഷ് (സെക്രട്ടറി ) കുമാരി അൻവയ ബാലകൃഷ്ണൻ (ജോ സെക്രട്ടറി ) എന്നിവരെയും 18 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP