Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന് നവ സാരഥികൾ; ഓമനക്കുട്ടൻ പ്രസിഡന്റ്

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന് നവ സാരഥികൾ; ഓമനക്കുട്ടൻ പ്രസിഡന്റ്

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) പ്രസിഡന്റായി ഓമനക്കുട്ടൻ. കെ, ജനറൽ സെക്രട്ടറിയായി സേവ്യർ ആന്റണി, ട്രഷററായി വിനോജ് കുമാർ, വൈസ് പ്രസിഡന്റുമാരായി അനൂപ് കുമാർ, രജിത് കെ.സി, സാബു ടി.വി എന്നിവരെയും ജോയിന്റ് ട്രഷററായി മഹേഷ് കുമാറിനെയും, ലിജീഷ് പി(അഡ്‌മിൻ) ഷാജി.കെ (ആർട്‌സ് & സ്പോർട്സ്)

ഉദയരാജ് പി.വി (ചാരിറ്റി) ശ്രീഷിൻ എം.വി (മെമ്പർഷിപ്പ്) എന്നിവരെ സെക്രട്ടറിമാരായും, 14 അംഗ കേന്ദ്രക്കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗങ്ങളെയും അബ്ബാസിയ ഓക്‌സ്‌ഫോർഡ് പാക്കിസ്ഥാനി സ്‌കൂളിൽ വെച്ചു നടന്ന വാർഷിക ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു.

ഫോക് വൈസ് പ്രസിഡന്റ് അനൂപ് കുമാർ സ്വാഗതമാശംസിച്ച ജനറൽ ബോഡി യോഗം മെട്രോ മെഡിക്കൽ കെയർ, വൈസ് ചെയർമാൻ ശ്രീ. മുസ്തഫ ഹംസ പയ്യന്നൂർ ഉത്ഘാടനം ചെയ്തു. ദീർഘനാളത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഫാഹഹീൽ നോർത്ത് അംഗങ്ങളായ ദിവാകരൻ കെ.വി & ശകുന്തള ദിവാകരൻ എന്നിവർക്ക് യോഗത്തിൽ വെച്ച് യാത്രയയപ്പ് നൽകി. തദവസരത്തിൽ ഫോക് മലയാളം ഭാഷ അദ്ധ്യാപകരെയും, വാർഷികാഘോഷത്തിൽ, ഫോക് വനിതാവേദി അവതരിപ്പിച്ച നൃത്ത സംഗീത ശില്പമായ വീരാംഗനയുടെ സംവിധായകൻ രാജീവ് എം.വിയെയും ആദരിച്ചു.

ബി.പി സുരേന്ദ്രൻ, വിജയേഷ് കെ.വി, ജിതേഷ് എംപി എന്നിവരടങ്ങിയ പ്രസീഡിയം, ജനറൽ ബോഡി യോഗം നിയന്ത്രിച്ചു. ജന. സെക്രട്ടറി സേവ്യർ ആന്റണി പ്രവർത്തന റിപ്പോർട്ടും, ചാരിറ്റി സെക്രട്ടറി ഹരിപ്രസാദ് യു.കെ ചാരിറ്റി റിപ്പോർട്ടും, ട്രഷറർ വിനോജ് കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ യോഗം അംഗീകരിച്ചു.

ശശികുമാർ പി, ജോസഫ് മാത്യു, മനോജ് ഒ.എം, എന്നിവർ മിനുട്‌സ് കമ്മിറ്റിയുടെയും, പ്രവീൺ അടുത്തില, ശ്രീഷ ദയാനന്ദൻ എന്നിവർ പ്രമേയക്കമ്മിറ്റിയുടെയും, സാബു ടി.വി, സലിം എം.എൻ, അമൃത മഞ്ജീഷ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും ചുമതലകൾ നിർവ്വഹിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഓമനക്കുട്ടൻ കെ, യോഗത്തിനു നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP