Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷൻ വടം വലി മത്സരം സംഘടിപ്പിച്ചു

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷൻ വടം വലി മത്സരം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) മെമ്പർമാർക്കായി വടം വലി മത്സരം നടത്തി.മിഷ്‌റഫ് ഗ്രൗണ്ടിൽ വെച്ചു നടന്ന മത്സരം ഫോക് പ്രസിഡന്റ് കെ. ഓമനക്കുട്ടൻ ഉത്ഘാടനം ചെയ്തു. ഫോക് ജനറൽ സെക്രട്ടറി സേവ്യർ ആന്റണി, സ്പോർട്സ് സെക്രട്ടറി ഷാജി കെ, ട്രഷറർ വിനോജ് കുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സോണൽ അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഫാഹഹീൽ സോൺ എ ടീം ഒന്നാം സ്ഥാനവും അബ്ബാസ്സിയ സോൺ എ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ഫോക് ഭാരവാഹികൾ നിർവ്വഹിച്ചു. ഡെന്നിസ് അലക്‌സ്, സജി പാപ്പച്ചൻ എന്നിവർ മത്സരം നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP