Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർകുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ ഡോ: സുകുമാർ അഴിക്കോട് അനുസ്മരണം ഫെബ്രുവരി 7ന്

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർകുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ ഡോ: സുകുമാർ അഴിക്കോട് അനുസ്മരണം ഫെബ്രുവരി 7ന്

സ്വന്തം ലേഖകൻ

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) അബ്ബാസിയ സോണലിന്റെ ആഭിമുഖ്യത്തിൽ 2020 ഫെബ്രുവരി 7ന് സാഗരഗർജജനം ഡോ: സുകുമാർ അഴീക്കോടിന്റെ 8 മത് ചരമവാർഷികത്തോട് അനുബന്ധിച്ച് അബ്ബാസിയ ആർട്‌സ് സർക്കിൾ ഹാളിൽ വച്ച് വിവിധ മൽസരങ്ങളും അനുസ്മരണവും സംഘടിപ്പിക്കുന്നു.

കുവൈറ്റിലെ എല്ലാ മലയാളികളെയും ഉൾപ്പെടുത്തിക്കൊണ്ട് മുതിർന്നവർക്കായി പ്രസംഗ മത്സരം , പ്രബന്ധ രചന മത്സരം എന്നിവയും കുട്ടികൾക്കായി പ്രസംഗ മത്സരവും സംഘടിപ്പിക്കുന്നു.

കുട്ടികളെ 5 വിഭാഗങ്ങളായി തിരിച്ചാണ് മൽസരം. കുട്ടികൾക്കുള്ള പ്രസംഗ വിഷയം ചുവടെ കൊടുക്കുന്നു വിജയികൾക്ക് അവാർഡുകൾ സമ്മാനിക്കും.
ഒന്നാം ക്ലാസ് വരെയുള്ള കുട്ടികൾ - 'എന്റെ വീട്' (3 മിനുട്ട് )
2 -4 ക്ലാസ്സിലെ കുട്ടികൾ - ' എന്റെ വിദ്യാലയം' (5 മിനുട്ട് )
5 -7 ക്ലാസ്സിലെ കുട്ടികൾ - ' എന്റെ കേരളം' (5 മിനുട്ട് )
8,9,10 ക്ലാസിലെ കുട്ടികൾ - ' പരിസ്ഥിതി സംരക്ഷണം' (5 മിനുട്ട് )
11,12 ക്ലാസ്സിലെ കുട്ടികൾ - ' ഗാന്ധിയൻ ദർശനങ്ങളുടെ വർത്തമാന കാല പ്രസക്തി' (5 മിനുട്ട് )

മാതൃഭാഷയോടും സംസ്‌ക്കാരതോടും ഉള്ള ആഭിമുഖ്യം വെളിവാക്കാൻ ഈ അവസരം എല്ലാ മലയാളികളും ഉപയോഗപ്പെടുത്തണം എന്നും തദവസരത്തിൽ സന്നിഹിതരായി പരിപാടി വിജയിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 97261928, 97250708
E-mail: [email protected]

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP