Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫോക്ക് ഫഹാഹീൽ സോൺ നേതൃത്വത്തിൽ ഓണം ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഫോക്ക് ഫഹാഹീൽ സോൺ നേതൃത്വത്തിൽ ഓണം ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റിലെ കണ്ണൂരുകാരുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ന്റെ ഓണം ഈദ് ആഘോഷങ്ങളുടെ ഭാഗമായി രണ്ടാമത് പ്രോഗ്രാം ഫോക്ക് ഫഹാഹീൽ സോൺ നേതൃത്വത്തിൽ ഓണം ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. മംഗഫ് അൽ നജാത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫഹാഹീൽ സോണലിലെ മംഗഫ്, മംഗഫ് സെൻട്രൽ, അബു ഹലീഫ, ഫഹാഹീൽ, ഫഹാഹീൽ നോർത്ത് എന്നീ അഞ്ചു യൂണിറ്റുകളിൽ നിന്നുമായി 650 ൽ അധികം ഫോക്ക് മെമ്പർമാർ പങ്കെടുത്തു.

ഫഹാഹീൽ സോൺ ചുമതലയുള്ള ഫോക്ക് വൈസ് പ്രസിഡന്റ് സാബു നമ്പ്യാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽകുവൈറ്റിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിനാരായണൻ ഉദ്ഘാടന കർമം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ വിനോദ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ആർട്‌സ് കമ്മിറ്റി കൺവീനർ ശ്രീജിത്ത് നന്ദി രേഖപ്പെടുത്തി. ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ, ഫോക്ക് ജനറൽ സെക്രട്ടറി സേവ്യർ ആന്റണി, ട്രെഷറർ വിനോജ് കുമാർ, വനിതാ വേദി ചെയർപേഴ്‌സൺ ശ്രീമതി ലീന സാബു, ബാലവേദി കൺവീനർ കുമാരി അനാമിക സോമൻ എന്നിവർ ചടങ്ങിന് അഭിസംബോധന ചെയ്തു സംസാരിച്ചു. ഫോക്ക് രക്ഷാധികാരി ജി വി മോഹൻ, ഫോക്ക് ഉപദേശക സമിതി അംഗം പ്രവീൺ അടുത്തില, അനിൽ കേളോത്ത്, ഫോക്ക് വൈസ് പ്രസിഡന്റ്മാരായ സുമേഷ് കെ, രജിത് കെ സി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . ചടങ്ങിൽ വെച്ച് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക് പോകുന്ന ഫോക്ക് മെമ്പർമാരായ സുരേഷ്, ശ്രീമതി സംഗീത സുരേഷ് എന്നിവർക്കുള്ള ഫോക്കിന്റെ സ്‌നേഹോപഹാരം കൈമാറി.

ഫോക്ക് ബാലവേദി, വനിതാ വേദി കുടുംബാംഗങ്ങളുടെ വിവിധ നിറപ്പകിട്ടാർന്ന കലാപരിപാടികൾ, പ്രളയം പശ്ചാത്തലമാക്കി അവതരിപ്പിച്ച സ്‌കിറ്റ്, വർണപ്പകിട്ടാർന്ന ഓണ പൂക്കളo, ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, ഫോക്ക് കുടുംബാംഗങ്ങൾ ചേർന്ന് പാചകം ചെയ്ത രുചികരമായ ഓണസദ്യ എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP