Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷൻ സ്പോർട്സ് ഡേ സംഘടിപ്പിച്ചു

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷൻ സ്പോർട്സ് ഡേ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി:- കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്സ് അസ്സോസിയേഷൻ (ഫോക്) അംഗങ്ങൾക്കായി സ്പോർട്സ് ഡേ സംഘടിപ്പിച്ചു. കൈഫാൻ അമച്വർ സ്റ്റേഡിയത്തിൽ ഫെബ്രുവരി 21 നു വെള്ളിയാഴ്‌ച്ച രാവിലെ 7 മണി മുതൽ ആരംഭിച്ച സ്പോർട്സ് ഡേ, കുവൈറ്റ് വോളീബോൾ ഫെഡറേഷൻ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ അമീർ അഹമ്മദ് അലി ഉത്ഘാടനം ചെയ്തു.

ഫോക്കിന്റെ 3 സോണലുകളിൽ നിന്നായി അഞ്ഞൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത കായികമേളയിൽ ഫാഹഹീൽ സോൺ ഓവറോൾ ചാമ്പ്യന്മാരായി. അബ്ബാസിയ സോൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ട്രാക്ക് & ഫീൽഡ് മത്സരങ്ങൾക്കൊപ്പം കായികതാരങ്ങളുടെ ആകർഷകമായ മാർച്ച് പാസ്റ്റും അരങ്ങേറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP