Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ വനിതാദിനാഘോഷം സംഘടിപ്പിച്ചു

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ വനിതാദിനാഘോഷം സംഘടിപ്പിച്ചു

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8 വെള്ളിയാഴ്ച മംഗഫ് ഫോക്ക് ഹാളിൽ വെച്ച് വനിതാദിനത്തോടനുബന്ധിച്ചു സെമിനാറും പായസ മത്സരവും സംഘടിപ്പിച്ചു.ഫോക്ക് മെമ്പർമാർക്കായി സംഘടിപ്പിക്കപ്പെട്ട പായസ മത്സരത്തിൽ നിരവധിപേർ ആവേശത്തോടെ പങ്കെടുത്തു. പെൺ പ്രവാസവും വെല്ലുവിളികളും എന്ന വിഷയത്തിൽ ലോക കേരളസഭാംഗം തോമസ് മാത്യു കടവിൽ സെമിനാർ അവതരിപ്പിച്ചു.

ഫോക്ക് വനിതാവേദി ജനറൽ കൺവീനർ സജിജ മഹേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർപേഴ്‌സൺ ലീന സാബു അധ്യക്ഷത വഹിച്ചു. ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പായസ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് സബിന റസൽ , രണ്ടാം സ്ഥാനത്തിന് വിദ്യ ജയചന്ദ്രൻ മൂന്നാം സ്ഥാനത്തിന് അഖിലശ്രീ ഷാബു എന്നിവർ അർഹരായി, വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഫോക്ക് ജനറൽസെക്രട്ടറി സേവ്യർ ആന്റണി, ട്രഷറർ വിനോജ് കുമാർ എന്നിവർ ആശംസ അർപ്പിച്ചു. വനിതാവേദി ട്രെഷറർ ഷംന വിനോജ് നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP