Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫുട്‌ബോൾ ഫിയസ്റ്റ 2019 കിരീടം മാക് കുവൈറ്റ് എഫ് സിക്ക്

ഫുട്‌ബോൾ ഫിയസ്റ്റ 2019 കിരീടം മാക് കുവൈറ്റ് എഫ് സിക്ക്

മിശ്രിഫ് : കേഫാക്കുമായി സഹകരിച്ചു ഫഹാഹീൽ ബ്രതെഴ്‌സ് എഫ് സി ഒരുക്കിയ ഫുട്‌ബോൾ ഫിയസ്റ്റ 2019 സെവെൻസിൽ മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാർ. അത്യന്തം വാശി നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഗോൾരഹിതമായതിനെ തുടർന്ന് ഷൂട്ട്ഔട്ടിലൂടെയാണ് മാക് കുവൈറ്റ് എഫ് സി കിരീടം നേടിയത് .നേരത്തെ നടന്ന സെമിഫൈനലിൽ സിൽവർ സ്റ്റാർ എഫ് സിയെ മാക് കുവൈറ്റ് എഫ് സിയും റൗദ എഫ് സിയെ പരാജയപ്പെടുത്തി ഫഹാഹീൽ ബ്രദേസ് എഫ്‌സി.യും ഫൈനലിൽ പ്രവേശിച്ചത്.

ലൂസേഴ്സ് ഫൈനലിൽ റൗദ എഫ് സി യെ കീഴടക്കി സിൽവർ സ്റ്റാർ എഫ് സി മൂന്നാം സ്ഥാനം നേടി. ടൂർണമെന്റിലെ മികച്ച താരമായി മൻസൂർ (മാക് കുവൈറ്റ് എഫ് സി) മികച്ച ഗോൾ കീപ്പർ ഷൈജൽ (സിൽവർ സ്റ്റാർ എഫ് സി ) മികച്ച പ്രതിരോധ താരം അഷ്റഫ് ( ഫഹാഹീൽ ബ്രതെഴ്‌സ് എഫ് സി) ടോപ് സ്‌കോറെർ യൂനുസ് (ഫഹാഹീൽ ബ്രതെഴ്‌സ് എഫ് സി) എന്നിവരെ തിരഞ്ഞെടുത്തു.

അൻസാരി എക്‌സ്‌ചേഞ്ച് മാർക്കറ്റിങ് മാനേജർ ഷമീർ, സെനാറ്റർ ഇന്റർനാഷണൽ കാർഗോ മാനേജിങ് ഡയറക്ടർ സെബാസ്‌ററ്യൺ, കുവൈറ്റ് വാല്യൂ ജനറൽ ട്രേഡിങ്ങ് കമ്പനി മാനേജിങ് പാർട്ണർ സമദ്, കൂൾലാന്റ്‌സ് എം ഡി സലിം സി ടി എന്നിവരും കെഫാക് പ്രതിനിധികളും ഫഹാഹീൽ ബ്രതെഴ്‌സ് ഭാരവാഹികളും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP