Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെഫാക് അന്തർ ജില്ലാ ഫുട്ബാൾ ടൂർണമെന്റ് ആവേശത്തിലേക്ക്

കെഫാക് അന്തർ ജില്ലാ ഫുട്ബാൾ ടൂർണമെന്റ് ആവേശത്തിലേക്ക്

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി : കേഫാക് അന്തർ ജില്ലാ ഫുട്ബാൾ ടൂർണമെന്റ് മാസ്റ്റർ ലീഗിൽ തിരുവനന്തപുരത്തിനും തൃശ്ശൂരിനും കാസർഗോഡിനും ജയം.ആദ്യ മത്സരത്തിൽ കണ്ണൂരിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തിരുവനന്തപുരം പരാജയപ്പെടുത്തി.തിരുവനന്തപുരത്തിന് വേണ്ടി ബൈജു വിജയഗോൾ നേടി. മാൻ ഓഫ് ദി മാച്ചായി ജോസഫിനെ തിരഞ്ഞെടുത്തു.

തൃശൂരും മലപ്പുറവും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ ഒരു ഗോളിന് തൃശൂർ വിജയിച്ചു. മികച്ച കളി പുറത്തെടുത്ത തൃശൂർ സ്ട്രൈക്കർ റൻഡിർ മാൻ ഓഫ് ദി മാച്ചായി. പാലക്കാടും കോഴിക്കോടും ഏറ്റുമുട്ടിയ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. കാസർഗോഡും എർണാകുളവും എതിരിട്ട മാസ്റ്റർ ലീഗിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് കാസർഗോഡ് വിജയിച്ചു.

കാസർഗോഡ് താരം ബിജു മാൻ ഓഫ് ദി മാച്ചായി .സോക്കർ ലീഗിൽ നടന്ന മത്സരങ്ങളിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തൃശൂർ കോഴിക്കോടിനേയും, മറുപടിയില്ലാത്ത നാല് ഗോളിന് പാലക്കടിനെ എറണാകുളവും പരാജയപ്പെടുത്തി. തിരുവനന്തപുരവും മലപ്പുറവും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ കണ്ണൂരും കാസർഗോഡും തമ്മിലുള്ള മത്സരം 2-2 നിലയിൽ അവസാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP