Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ മാതൃഭാഷ പഠന ക്ലാസ്സുകൾ ആരംഭിക്കുന്നു

ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ മാതൃഭാഷ പഠന ക്ലാസ്സുകൾ ആരംഭിക്കുന്നു

കേരള സർക്കാരിന്റെ കീഴിൽ മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന മലയാളം മിഷന്റെ കീഴിൽ കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ (ഫോക്ക്) താത്പര്യം ഉള്ള എല്ലാ കുട്ടികൾക്കുമായി മാതൃഭാഷ പഠന ക്ലാസ്സുകൾ ആരംഭിക്കുന്നു.

ഇതിന്റെ ഔദ്യോഗിക ഉത്ഘാടനം മംഗഫ് ഫോക്ക് ഹാളിൽ വെച്ച് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ കോർഡിനേറ്റർ ജെ സജി നിർവഹിച്ചു. പ്രസിഡന്റ് ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സേവിയർ ആന്റണി സ്വാഗതവും ബാലവേദി കോർഡിനേറ്റർ ഗിരിമന്ദിരം ശശികുമാർ നന്ദിയും പറഞ്ഞു. ബാലവേദി കൺവീനർ ആദിത്യൻ ദയാനന്ദൻ വനിതാ വേദി ചെയർ പേഴ്‌സൺ ലീന സാബു എന്നിവർ ആശംസകൾ നേർന്നു. ഫോക്ക് മാതൃഭാഷ കോർഡിനേറ്റർമാരായ ഷൈമേഷ്, രശ്മി നവീൻ എന്നിവരും സംസാരിച്ചു.

പഠനക്ലാസ്സിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം എന്ന് ഭാരവാഹികൾ അറിയിച്ചു.
അബ്ബാസിയ &ജലീബ് 97920261
ഫഹാഹീൽ &മംഗഫ്
95577404
ഫർവാനിയ &സാൽമിയ
65667744

ഉപരിപഠനത്തിനായി നാട്ടിലേക്കു പോകുന്ന ബാലവേദി അംഗങ്ങൾ ആയ അതുൽ രാംദാസ്, അനുപമ ദിലീപ്, അർച്ചന കൃഷ്ണരാജ്, ആവണി ജയൻ, സായന്ത് ശ്രീകാന്ത് ശരൺ പ്രദീപ് എന്നിവർക്ക് ഫോക്കിന്റെ സ്‌നേഹോപഹാരവും കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP