Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ ഫർവാനിയ ഏരിയ കമ്മറ്റി വിപുലീകരിച്ചു

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ ഫർവാനിയ ഏരിയ കമ്മറ്റി വിപുലീകരിച്ചു

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ ഫർവാനിയ ഏരിയ കമ്മറ്റി വിപുലീകരിച്ചു.27 നു ഫർവാനിയ മെട്രോ ക്ലിനിക് ഹാളിൽ നു ചേർന്ന ഫർവാനിയ ഏരിയ യോഗംപ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുൻ സെക്രെട്ടറി അഭിലാഷിന്‌യാത്രയയപ്പ് നൽകി. തുടർന്ന് ജികെപിഎ കോർ ചെയര്മാന് മുബാറക്ക് കാമ്പ്രത്ത്,ചാപ്റ്റർ പ്രസിഡന്റ് പ്രേംസൺ കായംകുളം എന്നിവരുടെ സാന്നിധ്യത്തിൽ ഏരിയ കമ്മറ്റിപുനര്‌നിര്ണയി ക്കുകയും വനിതാ വേദി രൂപീകരണം പൂർത്തിയാക്കുകയും ചെയ്തു.

രഞ്ജിത്ത് കെ.ആർ (ഏരിയ കൺവീനർ), ബെന്നറ്റ് ബെൻ (സെക്രെട്ടറി) , ഗീവർഗീസ് തോമസ്(ട്രഷറർ), അബൂബക്കർ (ജോയിന്റ് കൺവീനർ ) ഷോജ്, ലാലച്ചൻ (ജോയിന്റ്‌സെ ക്രെട്ടറിമാർ) എന്നിവരും വനിതാവേദി ഭാരവാഹികൾ ആയി രമണി മിശ്ര (ഏരിയ വനിതാവേദി കൺവീനർ ) , ഫാത്തിമ സലിം (വനിതാ വേദി സെക്രട്ടറി) , അനിത (വനിതാ വേദിട്രഷറർ) , മേരി അറക്കൽ (എക്‌സിക്യൂട്ടീവ് അംഗം) ആയും ചുമതലയേറ്റു.

അഭിലാഷിന് സംഘടനയുടെ അനുമോദനവും മെമെന്റോയും ഏരിയ കോർഡിനേറ്റർ റോസ്‌മേരി കൈമാറി. അഷ്റഫ് ചൂറൂത്ത് , ബിനു യോഹന്നാൻ, ലെനീഷ് , ബെന്നറ്റ് , വനജരാജൻ , അല്ലി ജാൻ, ഗിരീഷ് ലക്ഷ്മി, അമ്പിളി നാരായണൻ, രവി പാങ്ങോട്, സച്ചുസിബി, ശ്രീകുമാർ, പ്രേംസൺ കായകുളം, അനിൽ ആനാട് എന്നിവർ ആശംസകൾ അർപ്പിച്ചു.നാട്ടിൽ മലപ്പുറം ജില്ലയിടെ സംഘടനാ കമ്മറ്റിയുമായ് യോജിച്ച് പ്രവർത്തിക്കുംഎന്ന് അഭിലാഷ് അറിയിച്ചു. സൗഹൃദ വിരുന്നിനു ശേഷം യോഗം പിരിച്ചുവിട്ടു

അഭിലാഷിന് സംഘടനയുടെ അനുമോദനവും മെമെന്റോയും ഏരിയ കോർഡിനേറ്റർ ശ്രീമതി റോസ്മേരി കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP