Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ അവാർഡ് ദാനം സംഘടിപ്പിച്ചു

ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ അവാർഡ് ദാനം സംഘടിപ്പിച്ചു

ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) കുവൈത്ത് ചാപ്റ്റർ ജൂൺ 7നു അബ്ബാസിയ സാരഥി ഹാളിൽ നടന്ന ചടങ്ങിൽ GKPA അംഗങ്ങളുടെ മക്കളിൽ നിന്നും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പ്രശംസാപത്രം നൽകി ആദരിച്ചു.

10-12ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫെബിൻ ജോൺ ബിജു, നിനിൻ മറിയം തോമസ്, ഇഷ എലിസബത്ത് നൈനാൻ എന്നിവർക്ക് പ്രശംസാപത്രവും മെഡലുകളും യഥാക്രമം സംഘടനയുടെ കോർ അഡ്‌മിൻ ശ്രീ റഷീദ് പുതുക്കുളങ്ങര, രവി പാങ്ങോട്, മുബാറക് കാമ്പ്രത്ത് , പ്രസിഡന്റ് പ്രേംസൻ കായംകുളം, സെക്രെട്ടറി എം കെ പ്രസന്നൻ, ട്രഷറർ ലെനീഷ് എന്നിവർ നൽകി.

ജ്വാല 2019 എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട മൂന്നാം വാർഷികത്തോടനുബന്ധിച്ച്നടന്ന റാഫിൽ കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനദാനവും പൂർത്തിയാക്കി. വാർഷികാവലോകനാനന്തരം യോഗം പിരിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP