Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസിയുടെ ആത്മഹത്യ: ജികെപിഎ കുവൈത്ത് ചാപ്റ്റർ അപലപിച്ചു.

പ്രവാസിയുടെ ആത്മഹത്യ: ജികെപിഎ കുവൈത്ത് ചാപ്റ്റർ അപലപിച്ചു.

ണ്ണൂരിലെ അന്തൂർ നഗരസഭയിൽ പ്രവാസ ജീവിതത്തിന്റെ സമ്പാദ്യവും കടവും ചേർത്ത് 15 കോടി മുടക്കി കൺവെൻഷൻ സെന്റർ പണിത് , അതിനു അനുമതി ലഭിക്കാതെ പ്രവാസിയായ സാജൻ ആത്മഹത്യ ചെയ്യാൻ ഇടയായ സംഭവത്തെ ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ കുവൈത്ത് ചാപ്റ്റർ അപലപിച്ചു.

കൊല്ലം ഐക്കരക്കോണത്ത് 2018 ഇൽ ആത്മഹത്യ ചെയ്ത സുഗതന്റെ വർക്ക്ഷോപ്പ് വെല്ലുവിളികളും അനാവശ്യ തടസങ്ങളും തരണം ചെയ്ത് പൂർത്തിയാക്കുവാൻ മുന്നിട്ടിറങ്ങിയത് ജികെപിഎ ആയിരുന്നു. ഇനിയും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കാൻ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണം എന്ന് കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് പ്രേംസൺ കായംകുളം ആവശ്യപ്പെട്ടു. ജികെപിഎ കണ്ണൂർ ജില്ലാ ഭാരവാഹികൾ ഇതിനായ് രംഗത്ത് ഉണ്ട്. ഇനിയും ഒരുപ്രവാസിയും ഇങ്ങനെ ആത്മഹത്യ ചെയ്യരുത്.

സുഗതന്റെ മരണത്തിനു കാരണക്കാർ ശിക്ഷിക്കപ്പെടാത്തതാണു ഇത് പോലെ സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. ഈ വിഷയത്തിൽ ഭരണവർഗ്ഗത്തിന്റെ കെടുകാര്യസ്ഥതക്ക് മാപ്പില്ല, ആയതിനാൽ പ്രവാസികൾ രാഷ്ട്രീയ രഹിതമായ് നിലകൊള്ളണം എന്നും ഉണർത്തിക്കുന്നു. ജികെപിഎ നിലകൊള്ളുന്നത് പ്രവാസി പുരധിവാസം സാധ്യമാകാൻ ആണെന്നും അതിനായ് എല്ലാ പ്രവാസികളെയും രാഷ്ട്രീയ സാമുദായിക ഭേദമെന്യെ ഒരു കുടക്കീഴിൽ അണിനിരത്തും എന്നും മുൻ കോർ ചെയർമാൻ മുബാറക്ക് കാമ്പ്രത്ത് അറിയിച്ചു.

ഈ വിഷയത്തിൽ നിയമനടപടികൾ സാജന്റെ കുടുംബത്തിനു അനുകൂലമാവാൻ ജികെപിഎ ആഗോളതലത്തിൽ പ്രവാസികളുടെ ഐക്യദാർഢ്യം നേടുമെന്നും 12 രാജ്യങ്ങളിലും നാട്ടിൽ 14 ജില്ലയിലും സംഘടനക്ക് ഉള്ള വേരോട്ടം ഇതിനായ് ഉപയോഗിക്കാൻ സാധ്യമാകും എന്നും കുവൈത്ത് ചാപ്റ്റർ സെക്രെട്ടറി എം കെ പ്രസന്നൻ പ്രത്യാശ പ്രകടിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP