Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജി.കെ.പി.എ മംഗഫ് ഏരിയ സമ്മേളനം മാർച്ച് 6നും അബ്ബാസിയ ഏരിയ മാർച്ച് 13 നും

ജി.കെ.പി.എ മംഗഫ് ഏരിയ സമ്മേളനം മാർച്ച് 6നും അബ്ബാസിയ ഏരിയ മാർച്ച് 13 നും

സ്വന്തം ലേഖകൻ

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) കുവൈത്ത് ചാപ്റ്റർ മംഗഫ് ഏരിയ സമ്മേളനം മാർച്ച് 6 നു മംഗഫ് ഇന്ദ്രപ്രസ്ഥം ഹാളിൽ ഉച്ചക്ക് 3:00 മുതലും അബ്ബാസിയ ഏരിയ സമ്മേളനം മാർച്ച് 13-നു , ചോയ്‌സ് റെസ്റ്റോറന്റിന് സമീപം ഉള്ള സാരഥി ഹാളിൽ ഉച്ചക്ക് 3:00 മുതലും സംഘടിപ്പിക്കുന്നതായ് ഭാരവാഹികൾ അറിയിച്ചു.

ജി.കെ.പി.എ അംഗത്വ കാർഡ് വിതരണം, അംഗത്വം എടുക്കാൻ അവസരം, നോർക്ക ക്ഷേമനിധി സ്‌പോട്ട് ഓൺലൈൻ രെജിസ്‌റ്റ്രേഷൻ, മുൻപ് നോർക്ക ക്ഷേമനിധി അപേക്ഷിചവർക്ക് സ്റ്റാറ്റ്‌സ് ചെക്കിങ് അവസരം, നോർക്ക പ്രവാസി ചിട്ടി, പ്രവാസി നിക്ഷേപ പദ്ധതി, തിരികെ പോകുന്ന പ്രവാസികൾക്ക് സംരംഭകർക്കുള്ള ലോൺ, തൊഴിൽ/ വിസ തട്ടിപ്പുകളിൽ നോർക്ക ലീഗൽ സെല്ലിൽ പരാതി നൽകേണ്ട വിധം, സർക്കാറിന്റെ കാരുണ്യ/ സാന്ത്വനം എന്നീ പദ്ധതികളുടെ വിശദീകരണവും പൊതുയോഗാനന്തരം കലാപരിപാടികളും ഉണ്ടായിരിക്കും.

അംഗത്വം, നോർക്ക, ക്ഷേമനിധിക്ക് അപേക്ഷിക്കാനുള്ളവർ സ്വയം ഒപ്പിട്ട പാസ്‌പോർട്ട്/ സിവിൽ ഐഡി കോപ്പിയും ഫോട്ടോയും കൊണ്ട് നേരിട്ട് വരണം എന്ന് അറിയിക്കുന്നു,

പലതായ് നിന്ന് നഷ്ടപ്പെടാതെ, ഒരുമിച് നിന്ന് നമ്മുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ഒരു സമ്മർദ്ദ ശക്തിയാവാൻ സ്വയം കരുതലായ് കടന്നുവരാൻ കുവൈത്തിലെ ഓരോ പ്രവാസികളോടും ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. രാഷ്ട്രീയ സാമുദായിക പ്രാദേശിക രഹിതമായ് പ്രവാസി മലയാളികൾക്കായ് പ്രവർത്തിക്കുന്ന ആഗോള കൂട്ടായ്മ, 14 രാജ്യങ്ങളിലും നാട്ടിൽ 14 ജില്ലയിലും ശക്തമായ സാന്നിധ്യം ഉള്ള നാട്ടിൽ രെജിസ്റ്റർ ചെയ്ത പ്രവാസി സൊസൈറ്റിയാണു GKPA.
(GKPA Reg: KTM/ TC/118/2018)

Mangaf Fahaheel Area Team Contact : 66985656- 66675665-69638951-60357933-96968983
Abbassiya Area Team Contact : 50751131-65594279- 66653904-99721860-66278546

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP