Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജികെപിഎ സാൽമിയ- ഹവല്ലി ഏരിയ 2020ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജികെപിഎ സാൽമിയ- ഹവല്ലി ഏരിയ 2020ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

2020 ഫെബ്രുവരി 14 നു സാൽമിയ സെൻട്രൽ ഹാളിൽ സഘടിപ്പിച്ച സംഘടിപ്പിച്ച ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ സാൽമിയ- ഹവല്ലി ഏരിയയുടെ സംയുക്ത പൊതുയോഗം 2020-21 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

സാൽമിയ ഏരിയ 2020-21 ലെ ഭാരവാഹികൾ ആയി പ്രമോദ് കുറുപ്പ് (കൺവീനർ), സോബി ജോർജ് (സെക്രട്ടറി) , സജിമോൻ ജോസഫ് (ട്രഷർ) , സജിനി വെങ്ങപ്പള്ളി (ജോയിന്റ് കൺവീനർ), പ്രദീപ് കുമാർ പി (ജോയിന്റ് സെക്രട്ടറി) , മൻസൂർ കിനാലൂർ (ജോയിന്റ് ട്രഷറർ), ലൈലാമ്മ ജോർജ് (വനിതാ പ്രതിനിധി) എന്നിവർ ചുമതലയേറ്റു.

ഹവല്ലി ഏരിയ 2020-21 ലെ ഭാരവാഹികൾ ആയി വനജ രാജൻ (കൺവീനർ), ജയശ്രീ വി.കെ. (സെക്രട്ടറി) , അബ്ദുൽ ജലീൽ (ട്രഷർ) , ശ്രീലതാ രാജു (ജോയിന്റ് കൺവീനർ), മുഹമ്മദ് അസറുദ്ദിൻ (ജോയിന്റ് സെക്രട്ടറി) , ഏലിയാമ്മ സജി (ജോയിന്റ് ട്രഷറർ), ഗിരിജ ഓമനക്കുട്ടൻ (വനിതാ പ്രതിനിധി) എന്നിവർ ചുമതലയേറ്റു.

സജിമോൻ ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രമോദ് കുറുപ്പ് അധ്യക്ഷത വഹിച്ചു. ജികെപിഎ ജെനെറൽ സെക്രെട്ടറി എം കെ പ്രസന്നൻ, വനിതാ ചെയർപേഴ്‌സൺ അമ്പിളി നാരായണൻ, വനിതാ സെക്രെട്ടറി അംബിക മുകുന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കോർ അഡ്‌മിൻ രവി പാങ്ങോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ലത്തീഫ് മണമ്മൽ, മുബാറക്ക് കാമ്പ്രത്ത്, ഉല്ലാസ് ഉദയഭാനു എന്നിവർ നോർക്ക/ ക്ഷേമനിധി രജിസ്‌ട്രേഷന് നേതൃത്വം നൽകി. സന്ദീപ് കോട്ടയത്തിന്റെ നേതൃത്വത്തിൽ കരിമ്പൊലിയുടെ നാടൻ പാട്ടുകൾ , പുഷ്പവല്ലിയുടെ നേതൃത്വത്തിൽ വേഴാമ്പൽ ടീമിന്റെ സ്‌കിറ്റുകൾ, സുരേന്ദ്രൻ വയനാടിന്റെ മിമിക്രി, സുനിൽ വടകരയുടെ ഗാനങ്ങൾ, ട്രാസ്‌ക് ബാലവേദി അബാസിയ ടീമിന്റെ നൃത്തങ്ങളും ചേർന്ന കലാവിരുന്നും അരങ്ങേറി. മൻസൂർ കിനാലൂരിന്റെ നേതൃത്വത്തിൽ അംഗങ്ങൾ തന്നെ തയ്യാറാക്കിയ ഭക്ഷണവിരുന്നും പ്രത്യേകതയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP