Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) കുവൈത്ത് ചാപ്റ്റർ നാലാം വാർഷിക ഏരിയ പൊതുയോഗങ്ങൾ ഫെബ്രുവരിയിൽ

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) കുവൈത്ത് ചാപ്റ്റർ നാലാം വാർഷിക ഏരിയ പൊതുയോഗങ്ങൾ ഫെബ്രുവരിയിൽ

സ്വന്തം ലേഖകൻ

ഗോള പ്രവാസികളുടെ കൂട്ടായ്മയായ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) കുവൈത്ത് ചാപ്റ്റർ നാലാം വാർഷിക ഏരിയ പൊതുയോഗങ്ങൾ ഫെബ്രുവരിയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2016ഇൽ രാഷ്ട്രീയ സാമുദായിക പ്രാദേശിക വ്യത്യാസമില്ലാതെ പ്രവാസികളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യവുമായ് കുവൈത്തിൽ നിന്നും തുടക്കം കുറിച്ച സംഘടന ഇന്ന് സൗദി, ബഹറൈൻ, ഒമാൻ, ഖത്തർ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളിലും മാലിദ്വീപ്, മലേഷ്യ്യ, മൊസാബിക്ക്, തുടങ്ങി 14 രാജ്യങ്ങളിലും കേരളത്തിൽ എല്ലാ ജില്ലയിലും ശക്തമായ സാന്നിധ്യമായ് മുന്നോട്ട് പോവുകയാണു. 2020 ഫെബ്രുവരി- മാർച്ച് കാലയളവിൽ ഏരിയ പൊതുയോഗങ്ങൾ പൂർത്തിയാക്കി ഏപ്രിലിൽ വിപുലമായ വാർഷിക പരിപാടികൾ ആണു ജികെപിഎ കുവൈത്ത് ചാപ്റ്റർ ആസൂത്രണം ചെയ്യുന്നത്. ഫെബ്രുവരി രണ്ടാം വാരം മുതൽ യഥാക്രമം തുടർച്ചയായ വെള്ളിയാഴ്ചകളിൽ സാൽമിയ, മഹബൂള, മംഗഫ്- ഫഹാഹീൽ, ഫർവാനിയ , അബ്ബാസിയ , ഹവല്ലി ഏരിയാ 

സമ്മേളനങ്ങളും അംഗത്വ കാർഡ് വിതരണവും പുതുക്കലും നോർക്ക / പ്രവാസി പെൻഷൻ ഓൺലൈൻ രെജിസ്‌റ്റ്രേഷനും ഉണ്ടായിരിക്കുന്നതാണു.തൊഴിൽ -ആരോഗ്യ -ജീവിത സുരക്ഷ മേഖലകളിൽ പ്രവാസികളിൽ ബോധവത്കരണം, സർക്കാർ സംവിധാനങ്ങളുടെ ഗുണഫലങ്ങൾ പ്രവാസികളിൽ കൃത്യമായി എത്തിക്കുക, പ്രവാസി പുനരധിവാസ മേഖലയിലെ തടസങ്ങൾ ഇല്ലാതാക്കാൻ പരിശ്രമിക്കുക, വ്യക്തിപരമായും കൂട്ടായുമുള്ള മുതൽമുടക്കുൾക്ക് നിർദ്ദേശവും പിന്തുണയും കൈത്താങ്ങും ആവുക തുടങ്ങിയ ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രവാസി സമൂഹത്തിൽ വേറിട്ട ശബ്ദമായ് സംഘടന നിലനിൽകുന്നു. കൊല്ലംസുഗതൻ, കണ്ണൂർ സാജൻ തുടങ്ങിയ സംരംഭങ്ങൾ തുടങ്ങി തടസപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ വിഷയത്തിലും ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫ് എന്ന പ്രവാസിയുടെ മകളായ വിദ്യാർത്ഥിയുടെ വിഷയത്തിലും അടക്കം നിരവധി മുഖ്യധാരാ പ്രശ്‌നങ്ങൾ ആഗോള തലത്തിൽ ഇടപെടാൻ സംഘടനക്ക് സാധിചിട്ടുണ്ട്.

പ്രവർത്തനം പ്രവാസികളുടെ കലാസാംസ്‌കാരിക മേഖലയിലേക്കും വ്യാപിപ്പിച്ച് കൊണ്ടും എംബസികളും ഇതര സർക്കാർ സ്ഥാപനങ്ങളുമായും സഹകരിച് കൊണ്ടും പ്രവർത്തിക്കാൻ ജികെപിഎ പ്രതിജ്ഞാബദ്ധമാണു എന്ന് സ്ഥാപക കോർ ടീം അറിയിച്ചു.

നിർണ്ണായക വിഷയങ്ങളിൽ മാറി വരുന്ന കേന്ദ്ര കേരള സർക്കാറുകളും കേരളത്തിലെ വിവിധ ഉദ്യോഗസ്ഥ ലോബികളും പ്രവാസികളെ അവഗണിക്കുന്നു എന്ന അവസ്ഥ ഇന്നും നിലനിൽക്കുന്നുണ്ട്. വിഘടിച് നിന്ന് ലക്ഷ്യബോധം നഷ്ടപ്പെട്ട പ്രവാസി സമൂഹത്തിനു ഒരു ഐക്യ സന്ദേശമായ് സംഘടന എന്നും നിലനിൽക്കുന്നതാണു. കേരള സർക്കാരീന്റെ നോർക്ക ഇൻഷുറൻസ് കാർഡ്, പ്രവാസി പെൻഷൻ പദ്ധതികൾ എന്നിവ പൂർണ്ണമായും പ്രോത്സാഹിപ്പിക്കുമ്പോഴും പ്രവാസി ചിട്ടി, പ്രവാസി കൺസ്ട്രക്ഷൻ കമ്പനി, പ്രവാസി നിക്ഷേപം എന്നിവയിലുള്ള അവ്യക്തതകൾ മനസിലാക്കി പരിഹരിച് പ്രവാസിക്ക് ഗുണകരമെങ്കിൽ സഹകരിക്കാൻ വിഷയാധിഷ്ഠിത പഠനക്ലാസുകൾക്ക് 2020 ഇൽ മുഖ്യപ്രാധാന്യം നൽകും എന്നും ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP