Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസംബ്ലി ഹാൾ നിർമ്മിച്ച് നല്കി കുവൈത്തിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മ

അസംബ്ലി ഹാൾ നിർമ്മിച്ച് നല്കി കുവൈത്തിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മ

കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കെ.ഇ.എ. കുവൈത്ത് പതിമൂന്നാം വാര്ഷിക പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭ പ്രത്യാശ ബഡ്‌സ് സ്‌കൂളിന് അസംബ്ലി ഹാള് നിര്മ്മിച്ചു നല്കി.

കെ.ഇ.എ. കുവൈത്ത് സെന്ട്രല് കമ്മിറ്റി അംഗവും ഈ പദ്ധതിക്ക് മുന്നില് നിന്ന് നയിച്ച പുഷ്പരാജന് അധ്യക്ഷം വഹിച്ച ചടങ്ങ് നീലേശ്വരം നഗരസഭ ചെയര്മാന് പ്രൊഫസര് കെ.പി. ജയരാജന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‌പേഴ്‌സണ് ശാന്തമ്മ ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. കെ.ഇ.എ. കുവൈത്ത് ട്രഷറര് രാമകൃഷ്ണന് കള്ളാര് സംഘടനയുടെ സഹായ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‌പേഴ്‌സണ് പി.എം. സന്ധ്യ, ക്ഷേമകാര്യ വകുപ്പ് ചെയര്‌പേഴ്‌സണ് പി. രാധ, വിദ്യാഭ്യാസ സമിതി ചെയര്മാന് മുഹമ്മദ് റാഫി, കെ.ഇ.എ. കുവൈത്ത് ജോയിന്റ് സെക്രട്ടറി നാസര് ചുള്ളീക്കര, ബഡ്‌സ് സ്‌കൂള് പി.ടി.എ. പ്രസിഡന്റ് രാജന് ടി., മുനിസിപ്പല് സെക്രട്ടറി മനോജ് കുമാര്, പ്രത്യാശ ബഡ്‌സ് സ്‌കൂള് പ്രിന്‌സിപ്പള് മിസ്സിസ് ജലജ, മുനിസിപ്പല് കൗണ്‌സിലര്മാരായ കെ.പി. ശശികുമാര്, എം വി സുരേന്ദ്രന്, പ്രകാശന്, ബീന ടി.പി., കെ.പി. ഉഷ, മാധ്യമ പ്രതിനിധി ബഷീര് ആറങ്ങാടി, കെ.ഇ.എ. കുവൈത്ത് അംഗങ്ങളായ ഹാരിസ് മുട്ടുന്തല, മുഹമ്മദ് നജാദ്, ബാലന് എ.കെ., ബാലന് കെ.പി., അബ്ദുല്ല എ, സുമേഷ് രാജ്, കണ്ണന് ഓര്ച്ച, കുമാരന് പി.വി, സുനില്കുമാര് എന്നിവര് ആശംസകളര്പ്പിച്ചു.

പ്രത്യാശ ബഡ്‌സ് സ്‌കൂളിലെ കൊച്ചു മിടുക്കന്മാര് വൈകല്യങ്ങള് മറന്ന് കലാപരിപാടികള് അവതരിപ്പിച്ചു. കെ.ഇ.എ. കുവൈത്ത് ജോയിന്റ് സെക്രട്ടറി ഹനീഫ് പാലായി സ്വാഗതവും മീഡിയ കണ്‌വീനര് സമീറുല്ല കെ.വി. നന്ദിയും പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP