Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റിലെ വടക്കേക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ കൂട്ടം -വടക്കേകാട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റിലെ വടക്കേക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ കൂട്ടം -വടക്കേകാട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റിലെ വടക്കേക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ കൂട്ടം -വടക്കേകാട് ' ഇഫ്താർ സംഗമം ' സംഘടിപ്പിച്ചു. മെയ് 24വ്യാഴാഴ്ച അബ്ബാസിയ യൂണിക് സ്റ്റോർ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തിയ പരിപാടിയിൽ ,മുഖ്യ രക്ഷാധികാരികളായ അബുബക്കർ സിദ്ദിഖ് മദനി ,ഉമ്മർകുട്ടി വിരിപ്പിലയിൽ ,അബ്ദുൽ റസാഖ് എന്നിവർ ചേർന്ന് മെമ്പർഷിപ് കാർഡ് പ്രകാശനം ചെയ്തു.

പ്രസിഡന്റ് വി .എച് മുസ്തഫയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി മുഹമ്മദ് യൂനുസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഉല്ലാസ് മുഹമ്മദ്, ട്രെഷറർ റാഷിദ് കല്ലിങ്ങൽ ,ഓഡിറ്റർ ഷാഫി വി.എച് എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് അബ്ദുറഹിമാൻ തങ്ങൾ 'വ്രതം ആത്മീയ വായന ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി .പരിപാടിയിൽ വടക്കേക്കാട് നിവാസികളായ നൂറോളം പേർ കുടുംബ സമേതം പങ്കെടുത്തു . ജോയിൻ സെക്രട്ടറി അബ്ദുറഹ്മാൻ നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP