Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ.ഐ.സി അബ്ബാസിയ മദ്രസ്സ ഇഫ്ത്വാർ സംഗമം ശ്രദ്ധേയമായി

ഐ.ഐ.സി അബ്ബാസിയ മദ്രസ്സ ഇഫ്ത്വാർ സംഗമം ശ്രദ്ധേയമായി

കുവൈത്ത് :നമ്മുടെ കുട്ടികളെ ശാരീരികവും മാനസികവും ആത്മീയവുമായ വളര്ച്ചയ്ക്കാവശ്യമായ പോഷണങ്ങള് നല്കി വളര് ത്തിയില്ലെങ്കില് ഇവിടെ സാമൂഹ്യ പ്രശ്‌നങ്ങള്ക്കും പരലോകത്ത് അല്ലാഹുവിന്റെ ശിക്ഷയ്ക്കും പാത്രമാകുന്ന പാപമാണെന്ന ബോധം രക്ഷിതാക്കള്ക്ക് വേണമെന്ന് കേരള നദ് വത്തുല് മുജാഹീദീന് (മര്ക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഫൈസല് നന്മണ്ട സൂചിപ്പിച്ചു. അബ്ബാസിയ ഓര്മ്മ പ്ലാസ ഓഡിറ്റോറിയത്തില് ഐ.ഐ.സി സംഘടിപ്പിച്ച അബ്ബാസിയ മദ്രസ്സ ഇഫ്ത്വാര് സംഗമത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുപ്പത്തിൽ മറ്റു കുട്ടികളോടൊപ്പം കളിച്ച് നടക്കുവാൻ അവസരം ലഭിച്ചിട്ടില്ലാത്ത കുട്ടികൾ ഒന്നുകിൽ അന്തർമുഖികളോ അല്ലെങ്കിൽ സാമൂഹ്യവിരുദ്ധരോ ആയിത്തീരുകയാണ് പതിവ്. നാളെയുടെ പൗരന്മാരെ നന്മ നിറഞ്ഞവരായി വളർത്തുവാൻ രക്ഷിതാക്കളെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഫൈസല് നന്മണ്ട വിശദീകരിച്ചു.

സംഗമത്തില് മദ്രസ്സ പി.ടി.എ പ്രസിഡന്റ് റോഷന് അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റര് പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി, ജനറല് സെക്രട്ടറി സിദ്ധീഖ് മദനി,അബ്ദുല് അസീസ് സലഫി, എന്ജി. അന് വര് സാദത്ത്, അയ്യൂബ് ഖാന് എന്നിവര് സംസാരിച്ചു. കെ.എന്.എം സംസ്ഥാന സെക്രട്ടറി അബ്ദുറഹീം ഖുബ, ശഫക്കത്ത് പാഷ, എ.കെ യൂസഫ് കാപ്പാട്, ഡോ. ഇബ്രാഹിം, , പ്രവീന് എന്നിവര് പങ്കെടുത്തു. ഹാഫിള് നിഹാല് അബ്ദുറഷീദ് ഖിറാഅത്ത് നടത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP