Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ധാർമ്മികതയെ കാത്തുവെക്കുക'' ദ്വൈമാസ കാംപയിൻ ഉദ്ഘാടനം വെള്ളിയാഴ്ച സാൽമിയയിൽ;റിഹാസ് പുലാമന്തോൾ മുഖ്യാതിഥി

'ധാർമ്മികതയെ കാത്തുവെക്കുക'' ദ്വൈമാസ കാംപയിൻ ഉദ്ഘാടനം വെള്ളിയാഴ്ച സാൽമിയയിൽ;റിഹാസ് പുലാമന്തോൾ മുഖ്യാതിഥി

സ്വന്തം ലേഖകൻ

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി ''ധാർമ്മികതയെ കാത്തുവെക്കുക'' പ്രമേയത്തിൽ ദ്വൈമാസ കാംപയിൻ നടത്തുന്നു. സെപ്റ്റംബർ 20 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 മണിക്ക് സാൽമിയ ഇന്ത്യൻ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് കാംപയിൻ ഉദ്ഘാടനം നടക്കും. മുജാഹിദ് സ്റ്റുഡൻസ് മൂവ്‌മെന്റ് (എം.എസ്സ്.എം) സംസ്ഥാന വൈസ് പ്രസിഡന്റും രാമപുരം ജെംസ് കോളേജ് അദ്ധ്യാപകനും യുവ പ്രാസംഗികനുമായ റിഹാസ് പുലാമന്തോൾ സംഗമത്തിലെ മുഖ്യാതിഥിയായിരിക്കും.

ക്യാംപയിന്റെ ഭാഗമായി ടീൻസ്മീറ്റ്, ഫാമിലി എംപർമെന്റ് പ്രോഗ്രാം, ഗൃഹസന്ദർശനം, അയൽകൂട്ടം, ബാച്ച്‌ലേഴ്‌സ് ഡേ, ലഘുലേഖ വിതരണം എന്നിവയും മദ്രസ്സ വിദ്യാർത്ഥികൾക്കായി ചിത്രരചന, കയ്യെഴുത്ത് മാഗസിൻ, പെയ്ന്റിങ് തുടങ്ങി മത്സരങ്ങളും സംഘടിപ്പിക്കും.

പരിപാടിയോടനുബന്ധിച്ച് മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ഇസ്ലാമിക വാരികയായ ശബാബിന്റെ ഓൺലൈൻ ഉദ്ഘാടനം സോഷ്യൽ ആക്റ്റിവിസ്റ്റായ മുബാറക് കാമ്പറത്ത് നിർവ്വഹിക്കും. സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘ യോഗം പറഞ്ഞു. യോഗത്തിൽ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ധീഖ് മദനി, എൻജി. അൻവർ സാദത്ത്, കൺവീനർ മനാഫ് മാത്തോട്ടം, എൻജി. ഫിറോസ് ചുങ്കത്തറ, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP