Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെന്റർ സാമ്പത്തിക സെമിനാറിൽ ശ്രദ്ധേയമായി

കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെന്റർ സാമ്പത്തിക സെമിനാറിൽ ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

കുവൈത്ത്:ആധുനിക സമ്പദ്ഘടനയിൽ പതിയിരിക്കുന്ന അപകടങ്ങളെ പ്രവാസി സമൂഹം തിരിച്ചറിയണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച സാമ്പത്തിക സെമിനാർ വ്യക്തമാക്കി. നിലവിൽ ഇന്ത്യൻ സമൂഹത്തിൽ പ്രകടമായി വരുന്ന സാമ്പത്തിക മാന്ദ്യത്തെ കരുതലോടെ ഉൾകൊണ്ട് നടപടികളെടുക്കേണ്ടതുണ്ടെങ്കിലും സാഹചര്യത്തെ മുതലെടുക്കുന്ന ചൂഷണ വിഭാഗത്തെ നാം തിരിച്ചറിയേണ്ടതുണ്ടെന്ന് സെമിനാർ ആവശ്യപ്പെട്ടു. ധാർമ്മികത കാത്തുവെക്കുക എന്ന പ്രമേയത്തിൽ നടന്നു വരുന്ന ദ്വൈമാസ ക്യാംപയിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.

മാനവിക സമൂഹത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന് ധാർമികതയിലൂന്നിയ സാമ്പത്തിക നയം അനിവാര്യമാണെന്നും ഇസ്ലാം മുന്നോട്ട് വെക്കുന്ന ധാർമിക സമ്പദ് വ്യവസ്ഥയെ സമൂഹം കൃത്യമായി അനുധാവനം ചെയ്യണമെന്നും സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച എം.എസ്.എം സംസ്ഥാന ഉപാധ്യക്ഷൻ റിഹാസ് പുലാമന്തോൾ വിശദീകരിച്ചു. സെമിനാറിൽ സാമ്പത്തിക മാന്ദ്യവും പ്രവാസികളും എന്ന വിഷയത്തിൽ ഫിനാൻഷ്യൽ അനലിസ്റ്റ് സിബി അവിരപ്പാട്ട് സംസാരിച്ചു.

ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ധീഖ് മദനി, എൻജി. അൻവർ സാദത്ത്, അയ്യൂബ് ഖാൻ, മനാഫ് മാത്തോട്ടം എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP