Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇസ്ലാഹി സെന്റർ വഫ്ര പിക്‌നിക്കിൽ ഫർവാനിയ മേഖല ചാമ്പ്യന്മാരായി

ഇസ്ലാഹി സെന്റർ വഫ്ര പിക്‌നിക്കിൽ ഫർവാനിയ മേഖല ചാമ്പ്യന്മാരായി

സ്വന്തം ലേഖകൻ

കുവൈത്ത്:ഇന്ത്യൻ ഇസ് ലാഹി സെന്റർ വഫ്ര വില്ലയിൽ സംഘടിപ്പിച്ച പിക്‌നിക്കിൽ ഫർവാനിയ മേഖല ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം അഹ്മദി മേഖലയും മൂന്നാം സ്ഥാനം സിറ്റി മേഖലയും നേടി. ഫുട്‌ബോൾ, വോളിബോൾ, നീന്തൽ, വടംവലി തുടങ്ങി വൈവിധ്യമായ മത്സരങ്ങളാണ് നടന്നത്.സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു.പിക്‌നിക്കിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജുമുഅ ഖുതുബയ്ക്കും നമസ്‌കാരത്തിനും മുഹമ്മദ് അരിപ്ര നേതൃത്വം നല്കി.

സംഗമം ഇന്ത്യൻ ഇസ് ലാഹി സെന്റർ വൈസ് ചെയർമാൻ എൻജി. ഉമ്മർ കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ അധ്യക്ഷത വഹിച്ചു. എൻജി. അൻവർ സാദത്ത്, മുഹമ്മദ് ബേബി, ഡോ. മിർസാദ്, എൻജി. ഫിറോസ് ചുങ്കത്തറ, അയ്യൂബ് ഖാൻ, ഇബ്രാഹിം കൂളിമുട്ടം, യൂനുസ് സലീം, മനാഫ് മാത്തോട്ടം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP