Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ഇന്ത്യയെ വിഭജിക്കുന്ന പൗരത്യ ഭേദഗതി ബില്ലിനെതിരെ പ്രവാസി സമൂഹം ഒന്നിക്കണം; ഐ.ഐ.സി

ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ഇന്ത്യയെ വിഭജിക്കുന്ന പൗരത്യ ഭേദഗതി ബില്ലിനെതിരെ പ്രവാസി സമൂഹം ഒന്നിക്കണം; ഐ.ഐ.സി

സ്വന്തം ലേഖകൻ

കുവൈത്ത് : ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ഇന്ത്യയെ വിഭജിക്കുന്ന പൗരത്യ ഭേദഗതി ബില്ലിനെതിരെ പ്രവാസി സമൂഹം ഒന്നിക്കണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ പത്രക്കുറിപ്പിൽ അറിയിച്ചു.

നിയമവിരുദ്ധ ബില്ലാണിതെന്ന് സമൂഹത്തിനറിയാം. പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരായി സർക്കാറിന് പ്രവർത്തിക്കാൻ സാധിക്കില്ല. രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിപ്പിക്കുന്ന നരേന്ദ്ര മോദീ സർക്കാർ ലോകത്തിന് മുന്നിൽ ഇന്ത്യ എന്ന മഹത്വര രാജ്യത്തെ അവഹേളിച്ചിരിക്കുകയാണ്.

പ്രവാസി ഇന്ത്യക്കാരുടെ അഭിമാനത്തിന് ക്ഷത മേൽപ്പിക്കുന്നതാണ് കേന്ദ്ര സർക്കാറിന്റെ പൗരത്വ ബില്ല്. രാജ്യത്തെ ജനങ്ങൾ സാമ്പത്തിക മാന്ദ്യത്തിന്റെ കൊടും ദുരിതം അനുഭവിക്കുമ്പോൾ അതിനൊരു പരിഹാരവും ചെയ്യാതെ വംശീയ അജണ്ടകൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാറിനെതിരെ ഇന്ത്യൻ ജനത ഭിന്നതകൾ മറന്ന് ഒന്നിക്കണമെന്നും ഇസ്ലാഹി സെന്റർ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP