Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനാധിപത്യ നിയമ വ്യവസ്ഥയിൽ മതേതരത്വം കപട ദേശീയതയാൽ വികലമാക്കപ്പെടുന്നു - ഐ.ഐ.സി

ജനാധിപത്യ നിയമ വ്യവസ്ഥയിൽ മതേതരത്വം കപട ദേശീയതയാൽ വികലമാക്കപ്പെടുന്നു - ഐ.ഐ.സി

സ്വന്തം ലേഖകൻ

കുവൈത്ത്:മൂല്യാധിഷ്ഠിത ജനാധിപത്യ നിയമ വ്യവസ്ഥയിൽ മതേതരത്വം കപട ദേശീയതയാൽ വികലമാക്കപ്പെടുന്നുവെന്ന് ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി സാൽമിയ ഇസ്ലാഹി സെന്ററിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനം സംഗമം സൂചിപ്പിച്ചു. മതേതരത്വം ദേശീയത എന്ന വിഷയത്തിൽ സംസാരിച്ച അഷ്‌റഫ് മേപ്പയ്യൂർ ചരിത്രത്തിന്റെ ഇടം തെരുവുകളിൽ ഫാഷിസത്തിന്റെ വളർച്ചയെ ദാർശനികമായി അവലോകനം ചെയ്ത് സംസാരിച്ചു.

പരസ്പര സ്‌നേഹവും സഹവർത്തിത്തവും ഉയർത്തിപ്പിടിക്കുകയും ചരിത്രത്തിൽ നിന്ന് പാഠമുൽകൊണ്ട് സ്വോഛ്ചാധിപത്യ പ്രവണതകൾക്കെതിരെ ഐക്യത്തോടെയുള്ള പ്രതിരോധനിര തീർക്കണമെന്ന് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ഉത്‌ബോധിപ്പിച്ചു. പ്രമുഖ ആക്ടിവിസ്റ്റ് മുബാറക് കാമ്പറത്ത്, കെ.എം.സി.സി കേന്ദ്ര ഭാരവാഹി ബഷീർ ബാത്ത എന്നിവർ ആശംസ പ്രസംഗം നടത്തി.

ഇയാസ് എറണാംകുളം ആനുകാലിക ഇന്ത്യൻ പശ്ചാത്തലത്തെ അന്വർത്ഥമാക്കിയുള്ള കവിത അവതരിപ്പിച്ചു. ഐ.ഐസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും ബഷീർ പാനായികുളം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP