Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ.ഐ.സി ഖുർആൻ ഹിഫ്‌ള് മത്സര വിജയികളെ തെരെഞ്ഞെടുത്തു

ഐ.ഐ.സി ഖുർആൻ ഹിഫ്‌ള് മത്സര വിജയികളെ തെരെഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖ്യു.എൽ.എസ് (ഖുർആൻ ലേണിങ് സ്‌കൂൾ) എജ്യുക്കേഷൻ വിംഗുമായി സഹകരിച്ചു സംഘടിപ്പിച്ച ഖുർആൻ ഹിഫ്‌ള് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കിഡ്‌സ് വിഭാഗത്തിൽഅമീൻ അൽ സക്കി, ഐമൻ അൽ ഫൗസാൻ, റിയ ജാഫർ എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

സബ് ജൂനിയർ വിഭാഗത്തിൽ മർവ്വ അബ്ദുറഹിമാൻ ഒന്നാം സ്ഥാനം നേടി. ആമിന മുഹമ്മദ് റാഫി, മിഷാൽ മുഹമ്മദ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഫാത്തിമത്ത് മിസ് രിയ്യ, ആസിയ സാജിദ്, ലിയാന അമീൻ റഹ് മാൻ എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ ഹാദിയ അബ്ദുല്ലത്തീഫ് ഒന്നാം സ്ഥാനവും റനിയ ഹംസ, ഫാത്തിമ്മ സന രണ്ടും മൂന്നും സ്ഥാനം യഥാക്രമം നേടി.
മുതിർന്നവരിൽ നിന്ന് മുഹമ്മദ് റഫീഖ് വണ്ടൂർ ഒന്നാം സ്ഥാനവും ഷബീർ മുണ്ടോളി രണ്ടാം സ്ഥാനവും അബ്ദുറഹീം സാൽമിയ മൂന്നാം സ്ഥാനവും നേടി.

വിവിധ വിഭാഗങ്ങളിലായി നൂറ് കണക്കിന് മത്സരാർത്ഥികളാണ് മാറ്റുറച്ചത്. മത്സരങ്ങൾക്ക് ഷരീഫ് മണ്ണാർക്കാട്, യൂനുസ് സലീം, മുഹമ്മദ് അരിപ്ര, മുർഷിദ് അരീക്കാട്, ഷമീം ഒതായി, ലബീബ്, റഫീഖ്, ഇർഷാദ്, ഷർഷാദ് എന്നിവർ നേതൃത്വം നൽകി. ഓൺലൈൻ മുഖേന നടത്തിയ മത്സരം മത്സരാർത്ഥികൾക്ക് പുതിയ ഒരു അനുഭവമായി. വിജയികൾക്കുള്ള സമ്മാന വിതരണം പിന്നീട് നടത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP