Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ ഫാമിലി സ്റ്റഡി ക്ലാസ് സംഘടിപ്പിച്ചു

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ ഫാമിലി സ്റ്റഡി ക്ലാസ് സംഘടിപ്പിച്ചു

മാതാപിതാക്കളാണ് ആദ്യം മക്കൾക്ക് അനുകരണീയ മാതൃകകളാകേണ്ടവരെന്നും കുട്ടികൾ വളരുന്നതോടുകൂടി സൽസ്വഭാവങ്ങളും പെരുമാറ്റരീതികളും മാറിമറിയാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും യുവ പ്രാസംഗികന് മുഹമ്മദ് ശരീഫ് അസ്ഹരി വിശദീകരിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ ഏരിയ സംഘടിപ്പിച്ച ഫാമിലി സ്റ്റഡി ക്ലാസില് മക്കള് ഒരു അനുഗ്രഹം എന്ന വിഷയത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവനിഷേധം വളർത്തുന്ന പ്രത്യയശാസ്ത്രങ്ങൾക്കും മൂല്യങ്ങളെ നിരാകരിക്കുന്ന സിനിമകൾക്കും മറ്റു കലകൾക്കും സാഹിത്യത്തിനുമിടയിൽ വളരുന്ന വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകാൻ മാതാപിതാക്കൾ മടികാണിക്കുന്നതിന്റെ ദുരന്തഫലങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശരീരവും സമ്പത്തും ആരാധനയും എന്നു മാത്രമല്ല ജീവിതവും മരണവും സ്രഷ്ടാവിന് സമർപ്പിക്കുവാൻ സന്നദ്ധനാകുന്നവനാണ് മുസ്ലിമെന്ന് അള്ളാഹുവാണ് അഭയം എന്ന വിഷയത്തിൽ സംസാരിച്ച മുഹമ്മദ് അരിപ്ര സൂചിപ്പിച്ചു. ഇസ്ലാം സമർപ്പണത്തിന്റെ മതമാണ്. ആത്മാവിനെ സംസ്‌കരിക്കാനുള്ള വിജ്ഞാനമാണ് വിശുദ്ധ ക്വുർആന്. ദൈവിക വചനങ്ങൾ പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്തവർ വാക്കിലും പ്രവൃത്തിയിലും സൗമ്യതയും വിനയവും പ്രകടിപ്പിക്കുന്നവരായിരിക്കണം. മുഹമ്മദ് അരിപ്ര വിശദീകരിച്ചു.

ഐ.ഐ.സി ജനറല് സെക്രട്ടറി സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു. ചെയര്മാന് വി.എ മൊയ്തുണ്ണി, ഏരിയ കോര്ഡിനേറ്റര് യൂനുസ് സലീം, അബ്ദുല് അസീസ് സലഫി, എന്ജി. അബ്ദുറഹിമാന് എന്നിവര് സംസാരിച്ചു. ഹാഷില് യൂനുസ് ഖിറാഅത്ത് നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP