Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈത്തിൽ ആവശ്യമരുന്നുകൾ എത്തിച്ചു നൽകി ഇന്ത്യൻ സോഷ്യൽ ഫോറം

കുവൈത്തിൽ ആവശ്യമരുന്നുകൾ എത്തിച്ചു നൽകി ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

കുവൈത്ത്: സ്ഥിരമായി ഇന്ത്യയിൽ നിന്ന് കൊണ്ട് വന്ന് ഉപയോഗിക്കുന്ന മരുന്നുകൾ നാട്ടിൽ നിന്ന് കൊണ്ട് വരാൻ പറ്റാത്ത സാഹചര്യവും ഉപയോഗിക്കുന്ന മരുന്നുകൾ കുവൈത്തിൽ കിട്ടാതെ വന്നപ്പോൾ അത്തരം വ്യക്തികൾക്ക് കേരളത്തിൽ നിന്ന് നേരിട്ട് മരുന്ന എത്തിച്ച് നൽകി ഇന്ത്യൻ സോഷ്യൽ ഫോറം. കേരളത്തിലെ എസ് ഡി പി ഐ സംസഥാന കമ്മറ്റിയുമായി സഹകരിച്ചാണ് കുവൈത്തിൽ മരുന്നുകൾ എത്തിക്കുന്നത്. എറണാകുളം ജില്ലാ സെക്രട്ടറി ഫൈസലാണ് നാട്ടിൽ മരുന്നുകൾ കോർഡിനേറ്റ് ചെയ്ത് അയക്കുന്നത്. ഡി എച് ൽ വഴി എത്തുന്ന മരുന്നുകൾ ആവശ്യക്കാരുടെ വീട്ടിൽ എത്തിച്ച് കൊടുക്കുകയാണന്നും ഇന്ത്യൻ സോഷ്യൽ ഫോറം മെഡിക്കൽ കോഡിനേറ്റർ ഉമർ കാരന്തൂർ. രണ്ടാം ഘട്ടമരുന്നുകൾ ഉടൻ കുവൈത്തിൽ എത്തുമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സെക്രട്ടറി സയ്യിദ് ബുഖാരി തങ്ങൾ അറിയിച്ചു. അത്യാവശ്യക്കർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം വളണ്ടിയർമാരെ ബന്ധപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP