Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസികളോട് കാണിക്കുന്നതുകൊടും വഞ്ചന ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

കുവൈത്ത്: മാസങ്ങൾ നീണ്ട പ്രയാസങ്ങൾക്ക് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കാൻ ആഗ്രഹിച്ച പ്രവാസികളോട് വഞ്ചനാപരമായ നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതിൽനിന്ന് അടിയന്തരമായി സർക്കാർ പിന്മാറണമന്ന് ഇന്ത്യൻ സോഷ്യൽ ഫോറം. ക്വാറന്റൈൻ സെന്ററുകൾ വിട്ടുകൊടുക്കാൻ കേരളത്തിലെ മതസംഘടനകളും, സ്ഥാപന ഉടമകളും തയ്യാറായിരിക്കുന്ന സമയത്താണ് മാസങ്ങളോളം ജോലിയില്ലാതെ പ്രയാസപ്പെട്ടു മറ്റുള്ളവരുടെ സഹായത്താൽ ജീവൻ നിലനിർത്തിയ പ്രവാസികൾ നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ കോറന്റൈനിന് ഫീസ് ഈടാക്കുന്നത്. 150ൽ പരം പ്രവാസി മലയാളികൾ മരിച്ചിരിക്കേ അവരുടെ കുടുംബങ്ങൾക്കും പ്രയാസപ്പെടുന്ന പ്രവാസികൾക്കും ആശ്വാസ നടപടികൾ സ്വീകരിക്കുന്നതിന് പകരം കൂടുതൽ സാമ്പത്തികഭാരം പ്രവാസികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് പ്രവാസികളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് കേരള സംസ്ഥാന കമ്മിറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP