Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാഹി സെന്റർ ഉംറ സംഗമം സംഘടിപ്പിച്ചു

ഇസ്ലാഹി സെന്റർ ഉംറ സംഗമം സംഘടിപ്പിച്ചു

കുവൈത്ത് :ഇന്ത്യന് ഇസ്ലാഹി സെന്റര് കേന്ദ്ര ഉംറ വിംഗിന്റെ കീഴില് പോയ ഉംറ സംഘത്തിന്റെ സംഗമം ശ്രദ്ധേയമായി. ഐ.ഐ.സി ജലീബ് ഓഡിറ്റോറിയത്തില് സംഘടിപ്പിച്ച സംഗമത്തില് ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി ഉദ്‌ബോധനം നടത്തി. ഉംറയിൽ നിന്നും ആർജിച്ചെടുത്ത ഈമാനിക ചൈതന്യം തുടർ ജീവിതത്തിൽ നിലനിർത്താനും ദൈവീക ഭയഭക്തിയിലധിഷ്ഠിതമായ ജീവിതം നയിക്കാൻ പരമാവധി പരിശ്രമിക്കണമെന്നും ഉദ്‌ബോധന പ്രസംഗത്തില് ഇബ്രാഹീംക്കുട്ടി സലഫി വിശദീകരിച്ചു.

കേന്ദ്ര ഓര്ഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാന് മാങ്കാവ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സിദ്ധീഖ് മദനി, ഉംറ സെക്രട്ടറി ഷമീമുള്ള സലഫി, ഉംറ അമീര് മൗലവി അബ്ദുന്നാസര് മുട്ടില് എന്നിവര് സംസാരിച്ചു. മുഹമ്മദ് റഫീഖ് കൊയിലാണ്ടി, ഫാരിസ്, കുട്ടിക്ക, ജാഫർ ,ഷഹാസ്, സമീർ, നഫീസ എന്നിവർ ഉംറയുടെ അനുഭവങ്ങൾ പങ്കുവച്ചു,, അബ്ദുറഹ്മാൻ, മുഹ്‌സിൻ എന്നിവർ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP