Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറവുകൾ തിരിച്ചറിഞ്ഞ് മുന്നേറുക : ജോസഫ് അന്നംകുട്ടി ജോസ്

കുറവുകൾ തിരിച്ചറിഞ്ഞ് മുന്നേറുക : ജോസഫ് അന്നംകുട്ടി ജോസ്

സ്വന്തം ലേഖകൻ

കുവൈറ്റ് : 'എല്ലാ വ്യക്തികളും ഒരുപോലെയല്ല. ചിലർക്ക് ചില കുറവുകൾ കണ്ടേക്കാം. എന്നാൽ അവയെ മറികടക്കുന്ന ചില മേന്മകളും അവർക്കുണ്ട്. നമ്മുടെ കൂടെയുള്ളവരുടെ കുറവുകൾ പെരുപ്പിച്ചു കാട്ടാതെ അവരുടെ മേന്മകൾക്ക് പിന്തുണ നൽകുക'. ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു നടത്തിയപ്പോൾ സദസ്സിൽ നിന്ന് നിലയ്ക്കാത്ത കയ്യടി. സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിന്റെ വാർഷിക കോൺഫറൻസിനോട് അനുബന്ധിച്ച് നടത്തപ്പെട്ട ' മറുവശം - the other side ' എന്ന വിഷയത്തെ ആസ്പദമാക്കി ജോസഫ് അന്നംക്കുട്ടി ജോസഫ് നയിച്ച ക്ലാസ് ആയിരുന്നു സന്ദർഭം.

പരിപാടിയുടെ ഉദ്ഘാടനം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയിൽ വികാരി റവ. ഫാ. ജോൺ ജേക്കബിന്റെ അധ്യക്ഷതയിൽ അഹമ്മദി സെന്റ് തോമസ് പഴയ പള്ളി വികാരി റവ. ഫാ. അനിൽ വർഗീസ് നിർവഹിച്ചു. യുവജന പ്രസ്ഥാനം സെക്രട്ടറി അലക്‌സ് പോളച്ചിറക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇടവക ട്രസ്റ്റി സന്തോഷ് മാത്യു, സെക്രട്ടറി ജോർജ് പാപ്പച്ചൻ , യുവജന പ്രസ്ഥാനം കുവൈറ്റ് മേഖല കോഡിനേറ്റർ സോജി, പ്രസ്ഥാനം വൈസ് പ്രസിഡണ്ട് വർഗീസ് ജോസഫ് , ജോയിൻ സെക്രട്ടറി പ്രിൻസ് പൊന്നച്ചൻ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ബിജോ ഡാനിയൽ കൃതജ്ഞത രേഖപ്പെടുത്തി.

തുടർന്ന് ആശയവിനിമയവും സംഭാഷണങ്ങളുമായി ജോസഫ് അന്നംകുട്ടി ജോസ് വേദിയിലെത്തി.സ്വന്തം ജീവിത അനുഭവങ്ങളും കുടുംബാന്തരീക്ഷവും സ്വതസിദ്ധമായ നർമ്മത്തിൽ ചാലിച്ച് അദ്ദേഹം ക്ലാസുകൾ നയിച്ചു. ചില അനുഭവങ്ങൾ കേട്ടപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു. ജീവിതപങ്കാളികൾ പരസ്പരം എങ്ങനെ പെരുമാറണമെന്നും കുഞ്ഞുങ്ങളെ എങ്ങനെ അച്ചടക്കത്തിൽ വളർത്തണം എന്നുമായിരുന്നു പ്രതിപാദ്യവിഷയം.പരിപാടി കഴിഞ്ഞപ്പോൾ എല്ലാവർക്കും ഒരേ അഭിപ്രായം മാത്രം ' വളരെ മികച്ചത് '.

ൃനാനൂറിലേറെ പേർ പങ്കെടുത്ത പരിപാടിയുടെ ഏകോപനം നിർവഹിച്ചത് ശ്രീ.സുബി ജോർജിന്റെ നേതൃത്വത്തിലും എബി പാപ്പച്ചൻ, ജോയ്സ് ചാക്കോ, ബിനു കെ മാത്യു എന്നിവർ അംഗങ്ങളുമായ പ്രോഗ്രാം കമ്മിറ്റി ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP