Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആവേശം അലകടലായി; വിദ്യാർത്ഥി സമൂഹത്തെ വിസ്മയിപ്പിച്ച് കുവൈറ്റിൽ ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ പരിപാടി

ആവേശം അലകടലായി; വിദ്യാർത്ഥി സമൂഹത്തെ വിസ്മയിപ്പിച്ച് കുവൈറ്റിൽ ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ പരിപാടി

സ്വന്തം ലേഖകൻ

കുവൈറ്റ് : 'നിങ്ങൾ നിങ്ങളുടെ ബലഹീനതയിൽ വിഷമിക്കുന്നവർ ആണോ ? എങ്കിൽ അതിനെ നിങ്ങളുടെ ഏറ്റവും വലിയ ശക്തി ആക്കുക. കുടുംബം, കൂട്ടുകാർ, പുസ്തകങ്ങൾ എന്നിവ നിങ്ങളുടെ ജീവിതത്തിൽ ചേർത്തുവയ്ക്കുക. നിങ്ങളുടെ ഭാവി നിങ്ങളുടെ കൈകളിൽ തന്നെ ' ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു നിർത്തിയപ്പോൾ സദസ്സിൽ നിന്നും നിലയ്ക്കാത്ത കൈയടി.

കുവൈറ്റ് സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിന്റെ വാർഷിക കോൺഫറൻസ് നോടനുബന്ധിച്ച് പ്രശസ്ത റേഡിയോ ജോക്കിയും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസ് നയിച്ച ' മറുവശം - the other side ' ന്റെ ആദ്യ സെഷൻ ആയിരുന്നു വേദി. 11 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളെ ആവേശത്തോടെ ചേർത്തുനിർത്തി ആണ് പരിപാടി മുന്നേറിയത്.

തന്റെ സ്വതസിദ്ധമായ ശൈലിയിൽ സരളമായി അതീവ ഗഹനമായ വിഷയങ്ങളെ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചും ചെറുപ്പത്തിൽ താൻ നേരിട്ട ചില അനുഭവങ്ങളെ നർമ്മത്തിന് മേമ്പൊടി ചാലിച്ച് അവതരിപ്പിച്ചും നിമിഷനേരംകൊണ്ട് ജോസഫ് അന്നംകുട്ടി ജോസ് വിദ്യാർത്ഥികളെ കയ്യിലെടുത്തു.

ക്ലാസിനു ശേഷം കുട്ടികളുടെ ചോദ്യത്തിനും മറുപടി നൽകിയാണ് അദ്ദേഹം പരിപാടി അവസാനിപ്പിച്ചത്. ഇടവക വികാരി റവ. ഫാ. ജോൺ ജേക്കബ് , യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് വർഗീസ് ജോസഫ്, സെക്രട്ടറി അലക്‌സ് പോളച്ചിറക്കൽ, ജോയിൻ സെക്രട്ടറി പ്രിൻസ് പൊന്നച്ചൻ ,പ്രോഗ്രാം കൺവീനർ സുബി ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പരിപാടിയുടെ രണ്ടാം ഭാഗം മുതിർന്നവർക്കുള്ള ക്ലാസ് വെള്ളിയാഴ്ച രാവിലെ 9 .30 മുതൽ നടത്തപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP