Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കല കുവൈറ്റ് അബു ഹലീഫ മേഖല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കല കുവൈറ്റ് അബു ഹലീഫ മേഖല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹിക വിഭാഗത്തിന്റേയും അബു ഹലീഫ മേഖല കമ്മിറ്റിയുടേയും നേതൃത്വത്തിൽ മെഹ്ബൂള എച്ച്.ഒ.ടി ക്യാമ്പിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫഹാഹീൽ പ്രൈവറ്റ് പോളിക്ലിനിക്കിന്റേയും അൽ സബ പോളിക്ലിനിക്കിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് മുന്നൂറോളം ആളുകൾ പ്രയോജനപ്പെടുത്തി. ക്യാമ്പിന് ഡോക്ടർമാരായ പ്രഭാത് കുമാർ, ആൻഡ്‌സി ആനന്ദ് പാരാമെഡിക്കൽ വിഭാഗത്തിന് രമേശ്, നിഷാദ്, അൻസാർ, ജിൻസി പ്രദീപ്, ഷീന ജോൺ, ടിൻസി കുരുവിള, ലിൻഡ, അൽ സബ പോളിക്ലിനിക് മാർക്കറ്റിങ് മാനേജർ ദിനേശ് എന്നിവർ നേതൃത്വം നൽകി.

25ന് രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് അബു ഹലീഫ മേഖല സെക്രട്ടറി മുസ്ഫർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്രക്കമ്മിറ്റി അംഗം നാസർ സ്വാഗതവും, മേഖല എക്‌സിക്യുട്ടീവ് അംഗം പി.വി. സുരേഷ് നന്ദിയും രേഖപ്പെടുത്തി. ജിജൊ ഡൊമിനിക്, റോയി നെൽസൺ, വികാസ് കീഴാറ്റൂർ, ജിതിൻ പ്രകാശ്, ജയൻ ഓച്ചിറ, ബിനു ചമ്പക്കുളം, സുമേഷ്, ഷനോജ്, പ്രസാദ്, വിജുമോൻ, ടിന്റു മാത്യു, ചന്ദ്രബോസ്, പ്രശോഭ്, രാജൻ പള്ളിപ്പുറം, രാകേഷ്, രാജൻ, റഫീഖ്, ശോഭ സുരേഷ്, ഓമനക്കുട്ടൻ, സുമതി ബാബു എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP