Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുല്യനീതിക്കായുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടത് കുടുംബത്തിൽ നിന്ന്: എം.ബി. രാജേഷ് എംപി

തുല്യനീതിക്കായുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടത് കുടുംബത്തിൽ നിന്ന്: എം.ബി. രാജേഷ് എംപി

കുവൈറ്റ് സിറ്റി: തുല്യനീതിക്കായുള്ള ശ്രമങ്ങൾ ആദ്യം ഉണ്ടാവേണ്ടത് കുടുംബത്തിൽ നിന്നാണെന്നും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യനീതിയും സമത്വവും ഉറപ്പാക്കുന്ന ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നവും പ്രതീക്ഷയുമാണ് സാർവ്വദേശീയ വനിതാ ദിനാചരണം മുന്നോട്ട് വക്കുന്നതെന്നും എം.ബി രാജേഷ് എംപി. പുരുഷനോടൊപ്പം തന്നെ സ്ത്രീയും കൂട്ടായി അദ്ധ്വാനിച്ച് കൂട്ടായി ഉപഭോഗം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നെന്നും മനുഷ്യർ സ്വകാര്യസ്വത്തുകൾക്ക് അടിമകളായതോടെയാണ് തുല്യനീതി സമൂഹത്തിൽ നിന്നും ഇല്ലാതായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 19 ന് മംഗഫ് കല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വനിതാവേദി കുവൈറ്റിന്റെ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാവേദി കുവൈറ്റ് പ്രസിഡന്റ് ശാന്താ ആർ. നായരുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടികൾക്ക് ജനറൽ സെക്രട്ടറി ടോളി പ്രകാശ് സ്വാഗതം ആശംസിച്ചു. വനിതാവേദി കുവൈറ്റിന്റെ പ്രതിവർഷ പതിപ്പായ 'ജ്വാല'യുടെ പ്രകാശനം മാഗസിൻ എഡിറ്റർ ശുഭ ഷൈനിന്റെ സാന്നിധ്യത്തിൽ കല കുവൈറ്റ് പ്രസിഡന്റും വനിതാവേദി ഉപദേശക സമിതി അംഗവുമായ ആർ. നാഗനാഥനു നൽകിക്കൊണ്ട് എം.ബി രാജേഷ് എംപി നിർവ്വഹിച്ചു. വനിതാവേദി കുവൈറ്റ് ഫഹാഹീൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ആലപിച്ച സ്വാഗതഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ഫർവാനിയ യൂണിറ്റ് പ്രസിഡന്റ് ആശ ബാലകൃഷ്ണൻ വനിതാദിന സന്ദേശം നൽകി. ശ്രീലേഖ ശശി (പൽപക്), ഷെമീന (ഐവ) എന്നിവർ ആഘോഷ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

വനിതാ ദിനാഘോഷത്തോടൊപ്പം സംഘടിപ്പിച്ച മെഡിക്കൽ സെമിനാറിൽ ഡോ: ബിജി ബഷീർ പ്രമേഹ രോഗത്തെക്കുറിച്ചും ഡോ: പ്രഭാ അനൂപ് ദന്തസംരക്ഷണത്തെപ്പറ്റിയും വിശദമാക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. അംബികാ പത്മകുമാർ ഗാനം ആലപിച്ചു. ഫഹാഹീൽ യൂണിറ്റ് കൺവീനർ അമ്പിളി പ്രമോദ് പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP