Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഈദ് നിലാവിൽ പൊന്നോണം-2019 ഫ്‌ളയർ പ്രകാശനം ചെയ്തു

കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഈദ് നിലാവിൽ പൊന്നോണം-2019 ഫ്‌ളയർ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഒണാഘോഷത്തോടനുബന്ധിച്ചു *ഈദ് നിലാവിൽ പൊന്നോണം-2019 ഫ്‌ളയർ, റാഫിൾ കൂപ്പൺ എന്നിവയുടെ പ്രകാശനം നിർവ്വഹിക്കപ്പെട്ടു.

ചീഫ് പാറ്റേൺ ആന്റോ ജോസഫ് ന്റെ അധ്യക്ഷതയിൽ ഫാഹീൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ യൂണിമണി എക്‌സ്‌ചേഞ്ച് കുവൈറ്റ് മാർക്കറ്റ് ഹെഡ് രഞ്ജിത് സ് പിള്ളയും പ്രൈം കാർഗോ പ്രതിനിധി ജിതേഷ് മുഴപ്പിലങ്ങാട് എന്നിവർ ഫ്‌ളയർ പ്രകാശനവും, നിഖില ഹാജീഷ് റാഫിൾ പ്രകാശനവും നടത്തി,സിനി ജോബിഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ രഞ്ജിത്കുമാർ ,ഷാനു തലശ്ശേരി ,ജോബി മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .ഫഹാഹീൽ ഏരിയസെക്രട്ടറി മനോജ് നന്ദി പ്രകാശിപ്പിച്ചു .

ഈ വരുന്ന ഒക്ടോബർ 25 ആം തിയ്യതി രാവിലെ 9 മണി മുതൽ അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രോഗ്രാം,KPKK യുടെ മെമ്പർമാർ വനിതാ മെമ്പർമാർ എന്നിവർ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികളും സംഗീത വിരുന്നും അതോടൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നതായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP