Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടിന്റെ വേദനയിൽ കൈകോർത്ത് കാസർകോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്

നാടിന്റെ വേദനയിൽ കൈകോർത്ത് കാസർകോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്

സ്വന്തം ലേഖകൻ

പ്രളയം ദുരിതമായി പെയ്തിറങ്ങിയ നാടിന്റെ വേദനയിൽ കൈകോർത്തുകൊണ്ട് കാസർകോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് പ്രവർത്തകർ സജീവമായി രംഗത്തിറങ്ങി.കുവൈറ്റിലെ അത്യുഷ്ണത്തിൽ നിന്നും മോചനം തേടി അവധിക്കാലത്തിനായി നാട്ടിലേക്ക് തിരിച്ച കാസർഗോഡ് ജില്ലാ അസോസിയേഷൻ പ്രവർത്തകർ ,നാട്ടിൽ പെയ്തിറങ്ങിയ ദുരിതത്തിന് കൈത്താങ്ങ് ആവുകയാണ്.കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വിവിധ ജില്ലകളിലേക്ക് സഹായവുമായി എത്തിയ ഇവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല അടുത്തവർഷം അയൽപക്കങ്ങളിൽ പോലും ഈ ദുരന്തം കടന്നു വന്നേക്കുമെന്ന്.

കാസർഗോഡിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടുകിടക്കുന്ന വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച പ്രവർത്തകർ നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിൽ ഏഴോളം ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുകയും ദുരിതത്തിന് ഇടയിൽ പെട്ടു പോയിരുന്ന ഒരു കിഡ്‌നി രോഗിക്ക് ഡയാലിസിസ് ചെയ്യുവാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു .കാഞ്ഞങ്ങാട് നീലേശ്വരം ചെറുവത്തൂർ പടന്ന മഞ്ചേശ്വരം കടപ്പുറം ഉപ്പള കുമ്പള ഭാഗങ്ങളിലുള്ള ദുരിതബാധിതർക്കും അവശ്യ സാധനങ്ങളും ഭക്ഷണ കിറ്റുകളും വിതരണം ചെയ്യുകയുണ്ടായി.

അതാത് സ്ഥലങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റ് മാരെയും വില്ലേജ് ഓഫീസർമാരെയും നേരിട്ട് ബന്ധപ്പെട്ടു കൊണ്ട് അർഹരി ലേക്ക് തന്നെ സഹായം എത്തിക്കുവാൻ പ്രവർത്തകർ ഏറെ ശ്രദ്ധ ചെലുത്തുകയുണ്ടായി .ദുരന്ത പ്രദേശങ്ങളിൽ സന്ദർശിക്കാനെത്തിയ കാസർഗോഡ് എംപി ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ, മുൻ എം . പി പി കരുണാകരൻ തുടങ്ങിയവർ പ്രവർത്തകർക്ക് നേരിട്ട് അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി.പ്രവാസത്തിന്റെ പ്രതിസന്ധികൾക്കിടയിലും നാടിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയുന്ന പ്രവാസി മനസ്സിന്റെ ഒരു ഉത്തമ ഉദാഹരണമായിരുന്നു കാസർകോട് ജില്ലാ അസോസിയേഷൻ കുവൈത്ത് ഈ പ്രളയ കാലത്ത് ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ.

പ്രസിഡണ്ട് സത്താർ കുന്നിലിന്റെ കോർഡിനേഷനിൽ ജോയിൻ സെക്രട്ടറി ഹനീഫ പാലായിയുടെ നേതൃത്വത്തിലാണ് വൈസ് ചെയർമാൻ മൊയ്തു ഇരിയപ്രവർത്തകരായ സാജു പള്ളിപ്പുഴ , ഫായിസ് ബേക്കൽ, സക്കീർ പയോട്ട ,മനോജ് , റഷീദ് ഉപ്പള തുടങ്ങിയവർ ക്യാമ്പുകളിൽ സഹായം എത്തിച്ചത് പെരുന്നാൾ ആഘോഷo പോലും മാറ്റിവെച്ച് ദുരന്തഭൂമിയിൽ കയറിയിറങ്ങിയത് സഹജീവി സ്‌നേഹത്തിന്റെ മായാത്ത ഉദാഹരണങ്ങളായി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP