Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണൂർ എക്‌സ്പാറ്റ്‌സ് അസോസിയേഷെന്റ ''കോലത്തനാട് മഹോൽസവം നാളെ

കണ്ണൂർ എക്‌സ്പാറ്റ്‌സ് അസോസിയേഷെന്റ ''കോലത്തനാട് മഹോൽസവം നാളെ

സ്വന്തം ലേഖകൻ

കുവൈത്ത്‌സിറ്റി: കണ്ണൂർ എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ (കിയ) ആഭിമുഖ്യത്തിൽ നടത്തുന്ന 2-മത് മെഗാപരിപാടിയായ കോലത്തുനാട് മഹോത്സവം 18-ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വെള്ളിയാഴ്ച വൈകുനേരം 3-മണി മുതൽ അബ്ബാസിയ നോട്ടിങാം ബ്രിട്ടീഷ് സ്‌കൂളിലാണ് പരിപാടി. കിയ സ്റ്റാർസിങർ മത്സരമാണ് ആദ്യം ്രകമീകരിച്ചിരിക്കുന്നത്. 6-മണിക്ക് നടക്കുന്നപൊതു സമ്മേളനം ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗർ, ഉദ്ഘാടനം ചെയ്യും.

പ്രമുഖ ടിവി പരിപാടിയായ ഉപ്പും മുളകിലെ അഭിനേതാക്കളായ ബിജു സോപാനം, നിഷ സാരംഗ് എന്നിവർ പങ്കെടുക്കും. തുടർന്ന്, വിിവധ കലാ പരിപാടികളും, ഒരുക്കിയിട്ടുണ്ട്. പിന്നണിഗായകരായ പ്രശോഭ് രാമചന്ദ്രൻ, ആൻ അമി എന്നിവരുടെ ഗാനമേളയുമുണ്ടാകും.

2012-ൽ രൂപമെടുത്ത അസോസിയേഷൻ കേരളത്തിലെ ്രപളയകെടുതിയിൽ മുഖ്യമ്രന്തിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് പണം നൽകിയതടക്കംനിരവധി ജീവകാരുണ്യ ്രപവർത്തനങ്ങൾ നടത്തി വരുന്നുണ്ടന്ന് ഭാരവാഹികൾ വ്യക്തമാക്കി.

പ്രസിഡന്റ് ഷെറിൻ മാത്യു, ജനറൽ സെക്രട്ടറി ടി.അജിത് കുമാർ, രക്ഷാധികാരി ടി.മധുകുമാർ, ട്രഷറർ എം ടി.പുഷ്പരാജൻ, പ്രോഗ്രാം കൺവീനർ കെ.സന്തോഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP