Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഫാക്ക് ഓൾ ഇന്ത്യ മാസ്റ്റേഴ്‌സ് സെവൻസ് കിരീടം യങ് ഷൂട്ടേർസ് എഫ് സിക്ക്

കെഫാക്ക് ഓൾ ഇന്ത്യ മാസ്റ്റേഴ്‌സ് സെവൻസ് കിരീടം യങ് ഷൂട്ടേർസ് എഫ് സിക്ക്

മിശ്രിഫ് : കെഫാക്ക് സീസൺ ഏഴിലെ പ്രഥമ ഓൾ ഇന്ത്യ മാസ്റ്റേഴ്‌സ് സെവൻസ് കിരീടം യങ് ഷൂട്ടേർസ് ചാംപ്യന്മാരായി .അത്യന്തം ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ മുഹമ്മദ് നേടിയ ഒരു ഗോളിന് സിയസ്‌കോ എഫ് സിയെ കീഴടക്കി യങ് ഷൂട്ടേർസ് എഫ് സി കിരീടം നേടി . 

സെമിഫൈനലിൽ ഫഹാഹീൽ ബ്രദേർസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യങ് ഷൂട്ടേർസ് ഫൈനലിൽ എത്തിയത്.

രണ്ടാം സെമിഫൈനലിൽ സിയസ്‌കോ എഫ് സി ഷൂട്ട്ഔട്ടിൽ സ്പാർക്‌സ് എഫ് സിയെ തോൽപ്പിച്ച് ഫൈനലിൽ കടന്നത് .ലൂസേഴ്സ് ഫൈനലിൽ ഫഹാഹീൽ ബ്രദേർസിനെ പരാജയപ്പെടുത്തി സ്പാർക്‌സ് എഫ് സി മൂന്നാം സ്ഥാനം നേടി.

ടൂർണമെന്റിലെ മികച്ച താരമായി ശാഹുൽ (യങ് ഷൂട്ടേർസ് ), മികച്ച ഗോൾ കീപ്പറായി ജോസ് (സിയസ്‌കോ ), ടോപ് സ്‌കോറായി ബിപിൻ (സ്പാർക്‌സ് ) എന്നിവരെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ കെഫാക് പ്രസിഡന്റ ടി വി സിദ്ദിഖ് , സെക്രട്ടറി , വി സ് നജീബ് കേഫാക് ഭാരവാഹികളും ചേർന്ന് സമ്മാനിച്ചു..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP